ജിഷയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി; ജിഷയും സമ്മതിച്ചു; ജിഷ കൊലപാതകം മറ്റൊരു വഴിത്തിരിവിലേക്ക്

Jisha_murder

പെരുമ്പാവൂര്‍: ജിഷ കൊലപാതകം ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോലീസിനു ലഭിച്ചു. ജിഷയെ വിവാഹം കഴിക്കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പറയുന്നത്. ആ വിവാഹത്തിന് ജിഷയും സമ്മതിച്ചിരുന്നത്രേ. പഠിപ്പ് കഴിഞ്ഞ് വിവാഹം നടത്താം എന്നായിരുന്നു തീരുമാനിച്ചിരുന്നതെന്ന് പറയുന്നു.

എന്നാല്‍, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത ആളാണോ ജിഷയെ കൊലപ്പെടുത്തിയതെന്നുള്ള സംശയമാണ് ഇപ്പോള്‍ ഉള്ളത്. അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കു കേന്ദ്രീകരിക്കുന്നു. ഇവരുടെ വിവാഹത്തിന് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടായിരുന്നോ എന്നറിയാന്‍ മലയാളിയായ ഇയാളുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷയുടെ അച്ഛന്‍ പാപ്പു, അമ്മ രാജേശ്വരി, സഹോദരി ദീപ, അയല്‍വാസികള്‍ എന്നിവരുടെ മൊഴികള്‍ മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ വീണ്ടും രേഖപ്പെടുത്തും. കൊലപാതകിയെന്നു സംശയിക്കുന്നയാളെ നേരില്‍ കണ്ട അയല്‍വാസികള്‍ അവര്‍ക്ക് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും ഭയം മൂലം പറയുന്നില്ലെന്നു പൊലീസ് കരുതുന്നു. അന്വേഷണത്തില്‍ ഇതു വിലങ്ങുതടിയാകുന്നുണ്ട്.

ജിഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മുഴുവന്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ അടുത്ത ബന്ധുക്കള്‍ക്കും കഴിയുന്നില്ല. അന്വേഷണം പ്രഫഷനല്‍ രീതിയിലല്ലെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

Top