പോലീസിന്റെ വീഴ്ച; വെടിക്കെട്ട് ദുരന്തത്തിനുപിന്നിലുള്ള സത്യങ്ങള്‍ തുറന്നു പറഞ്ഞ് കളക്ടര്‍ ഷൈനമോള്‍

42482_1460354851

കൊല്ലം: പോലീസിന്റെയും അധികൃതരുടെയും അനാസ്ഥയാണ് പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമെന്ന ആരോപണങ്ങള്‍ക്കെതിരെ ജില്ലാ കളക്ടര്‍ ഷൈനമോള്‍ പ്രതികരിക്കുന്നു. കളക്ടര്‍ അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന് പൊലീസ് എങ്ങനെയാണ് അനുമതി നല്‍കിയതെന്ന് കളക്ടര്‍ എ ഷൈനമോള്‍ ചോദിക്കുന്നു. താന്‍ സ്ഥലത്തിലാത്തപ്പോഴാണ് അനുമതിക്കുവേണ്ടി ശ്രമിച്ചതെന്നും ഷൈന പറയുന്നു.

ആറാം തിയ്യതി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥലപരിമിതിയുള്ളതിനാല്‍ ക്ഷേത്രത്തില്‍ മത്സര കമ്പം വെടിക്കെട്ടിന് അനുമതി നല്‍കരുതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അതനുസരിച്ച് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. എന്നാല്‍, രണ്ടു ദിവസങ്ങള്‍ക്കകം വെടിക്കെട്ട് നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് പൊലീസ് മറ്റൊരു റിപ്പോര്‍ട്ട് നല്‍കി. രണ്ടു ദിവസങ്ങള്‍ക്കകം കാര്യങ്ങളില്‍ എങ്ങനെ മാറ്റമുണ്ടായി എന്നതറിയാത്തതിനാല്‍ നിരോധനവുമായി മുന്നോട്ടു പോവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് റിപ്പോര്‍ട്ട് എങ്ങനെ തിരുത്തി എന്നതിന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഷൈനമോള്‍ പറഞ്ഞു. തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന പൊലീസിന്റെ മറുപടി വളരെ ബാലിശമാണെന്നും ജില്ലാകളക്ടറായ തന്റെ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവുള്ളപ്പോള്‍ അതിനെ മറികടക്കാന്‍ പോലീസിന് അധികാരമില്ല. വെടിക്കെട്ട് നടത്തിയത് നിരോധന ഉത്തരവ് ലംഘിച്ചാണെന്നും അവര്‍ പറയുന്നു. വെടിക്കെട്ടിന് അനുമതി നിഷേധിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് പൊലീസ് തിരുത്തിയത് എന്തിനാണെന്ന് കൊല്ലം കലക്ടര്‍ ചോദിക്കുന്നത്. പൊലീസിന്റെ നിരുത്തരവാദപരമായ നടപടിയാണ് അപകടത്തിലേക്ക് നയിച്ചത്. വെടിക്കെട്ട് നടത്തരുതെന്ന് എഡിഎം നിര്‍ദ്ദേശിച്ചതാണ്. എന്ത് സാഹചര്യത്തിലാണ് പൊലീസ് ആ റിപ്പോര്‍ട്ട് തിരുത്തിയത്.

ഒരു ദിവസംതന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ പൊലീസ് എങ്ങിനെയാണ് നല്‍കിയത്. ഇത് പൊലീസിന്റെ വീഴ്ചതന്നെയാണ്. കലക്ടറുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നാണ് കളറുടെ വാദം. അതിനിടെ വിഷയത്തില്‍ നിന്ന് തലയൂരാന്‍ പൊലീസും ശ്രമം തുടങ്ങി. അപകട ശേഷം മത്സരക്കമ്പം നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ക്ഷേത്രം ഭാരവാഹികള്‍ അനുസരിച്ചില്ല.

വെടിക്കെട്ട് നടത്താമെന്ന് ചാത്തന്നൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ കളക്ടര്‍ക്കു കത്തു നല്‍കിയത്. തിരുവനന്തപുരം വെണ്ണിക്കോട് സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലിക്കാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കടുത്ത സുരക്ഷ പാലിച്ച് വെടിക്കെട്ട് നടത്തണമെന്നാണ് ജില്ലാ പൊലീസ് മേധാവി നല്‍കിയ കത്തില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കാമെന്നാണ് ശുപാര്‍ശ.

Top