വാഷിംഗ്ടണില്‍ മെട്രോസ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടിത്തവും; ആളുകളെ ഒഴിപ്പിക്കുന്നു

washington

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ മെട്രോസ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടിത്തവും. അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന തോതില്‍ പുകയും തീയും ഉയരുന്നതായി കാണാം. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പറയുന്നു. ടെന്‍ലി ടൗണ്‍ മെട്രോ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്.

പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാനികള്‍. ശക്തമായ സ്‌ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.
അഗ്നിശമന വിഭാഗത്തിന്റെ എട്ട് വാഹനങ്ങളും ആംബുലന്‍സും സ്ഥലത്തുണ്ട്്. സുരക്ഷാസേന മെട്രോ സ്റ്റേഷനില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിനുപിന്നില്‍ ആരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, മെട്രോ സ്റ്റേഷന്റെ മെക്കാനിക്കല്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top