പോലീസിന്റെ അനാസ്ഥ; ജിഷ പണക്കാരിയായിരുന്നെങ്കില്‍ ഇതിനകം പ്രതികള്‍ പിടിയിലാകുമായിരുന്നെന്ന് അമ്മ

Suspect

പെരുമ്പാവൂര്‍: ജിഷ കൊലപാതകം ഒരുമാസം പിന്നിടുമ്പോള്‍ പോലീസ് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നു. പോലീസിന്റെയും അധികൃതരുടെയും അനാസ്ഥയാണ് പ്രതികളെ പിടികൂടാന്‍ വൈകുന്നതെന്ന് ജിഷയുടെ അമ്മ പറയുന്നു.

സമ്പന്നരുടെ മക്കള്‍ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍ ഇതിനകം പ്രതികള്‍ പിടിയിലാകുമായിരുന്നെന്ന് അവര്‍ പറഞ്ഞു. തന്റെ മകള്‍ക്കും തനിക്കും പണമില്ലാതായി പോയി. ഇവിടത്തെ നിയമം പണക്കാര്‍ക്കൊപ്പമാണ്. അതുകൊണ്ടാണ് പ്രതികളെ പിടിക്കാത്തതെന്നും അമ്മ രാജേശ്വ്രി പീപ്പിള്‍ ടിവിയോടു പറഞ്ഞു. അതേസമയം, അന്വേഷണം പുതിയ സംഘത്തെ ഏല്‍പിക്കണമെന്ന ആവശ്യവുമായി സിപിഐഎം രാപ്പകല്‍ സമരം ശക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ജിഷ കൊലചെയ്യപ്പെട്ട് 25 ദിവസം പിന്നിട്ടിട്ടും കേസില്‍ ഇതുവരെ ഒരു തുമ്പും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. അയല്‍വാസികളെയും സുഹൃത്തുക്കളെയും സഹപാഠികളെയും ഇതര സംസ്ഥാനക്കാരെയും അടക്കം നിരവധി പേരെ ചോദ്യം ചെയ്തിട്ടും ആരാണ് കൊലപാതകിയെന്നോ കൊലയുടെ ഉദ്ദേശമോ കണ്ടെത്താന്‍ പൊലീസിനു സാധിച്ചില്ല. ഇക്കാര്യത്തില്‍ പുതിയ അന്വേഷണസംഘത്തെ പുതിയ സര്‍ക്കാര്‍ നിയോഗിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു.

Top