പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; മാവോയിസ്റ്റുകളെ പൂട്ടാന്‍ തണ്ടര്‍ബോള്‍ട്ട് കാട്ടിലേയ്ക്ക്

കാളികാവ്: മാവോവാദികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് കാ്ട്ടിലേയ്ക്ക്. മാവോയിസ്റ്റുകള്‍ പൊലീസിനെ ആക്രമിക്കാന്‍ ശാധ്യതയുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോവാദികളെ ഉള്‍വനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തില്‍ പ്രതിരോധിക്കുകയാണ് ലക്ഷ്യം. ജനവാസകേന്ദ്രങ്ങളുമായുള്ള ബന്ധം തകര്‍ക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലാണ് പോലീസ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.

വയനാടന്‍ മേഖലയില്‍ പോലീസിന്റെ നടപടിയെത്തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍പോലും പറ്റാത്തനിലയില്‍ മാവോവാദികള്‍ കുടുങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാത്രി ഒരുമണി കഴിഞ്ഞ് മാനന്തവാടിയിലെത്തിയ മാവോവാദിസംഘം എന്തെങ്കിലും ഭക്ഷണസാധനങ്ങള്‍ കിട്ടിയാല്‍മതി എന്ന നിലപാടിലായിരുന്നു. ഒരു കട നടത്തിപ്പുകാരന്റെ വീട്ടിലാണ് ആറംഗ മാവോവാദി സംഘമെത്തിയത്. അരിയില്ല എന്ന് പറഞ്ഞപ്പോള്‍ തോക്ക് ചൂണ്ടി കട തുറപ്പിച്ച് ബ്രെഡ്, റസ്‌ക് തുടങ്ങിയ സാധനങ്ങളെടുത്താണ് കാട്ടിലേക്ക് മടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിര്‍ത്തിയില്‍ തമിഴ്നാടിന് പ്രത്യേക സേനയായ ക്യൂ ബ്രാഞ്ചും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാന്‍തന്നെയാണ് പോലീസിന്റെ പദ്ധതി. തണ്ടര്‍ബോള്‍ട്ടിന് പുറമെ സംഘത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരും ഉള്ളതായിട്ടാണ് സൂചന. പ്രതികാരം തടയുന്നതിനുപുറമേ രക്തസാക്ഷിദിനം ആചരിക്കാന്‍പോലും മാവോവാദികളെ അനുവദിക്കില്ലെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വയനാട് മേഖലയില്‍ മാവോവാദികള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള മേഖലയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Top