പശുവിനെ കശാപ്പ് ചെയ്ത് പണം ഉപയോഗിക്കുന്നത് തീവ്രവാദം വളര്‍ത്താനാണെന്ന് പോലീസ് ഉദ്യോഗസ്ഥ

saturday-commissioner-september-september-hindustan-traffic-officials

ജിന്ദ്: പശുവിനെ കടത്തുന്നതിനെതിരെ പ്രതികരിച്ച് ഹരിയാന ഡിഫന്‍സ് ടാസ്‌ക് ഫോഴ്സ് മേധാവിയും ഡിഐജിയുമായ ഭാരതി അറോറ. പശുക്കളെ കടത്തുകയും കശാപ്പുചെയ്യുകയും ചെയ്ത് ലഭിക്കുന്ന പണം തീവ്രവാദത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ഇത് കുറ്റം തന്നെയാണ്. ഇതിലൂടെ കിട്ടുന്ന ലാഭം കൊണ്ട് ആളെ കൊല്ലുകയും തീവ്രവാദം വളര്‍ത്തുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഗോഹത്യയും കടത്തലും അവസാനിപ്പിക്കാനായി ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായും അറോറ വ്യക്തമാക്കി.

പ്രതിവര്‍ഷം 15,000 കോടി രൂപ ഇതിലൂടെ വരുമാനം നേടുന്നുണ്ട്. ഗോഹത്യ നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവു ശിക്ഷയാണ് ഹരിയാനയില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ഗോമാംസം വില്‍ക്കുന്നതും സൂക്ഷിക്കുന്നതും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പശു സംരക്ഷണ സംഘടനകള്‍ തങ്ങള്‍ക്ക് കൈമാറാറുള്ളതായും അറോറ പറഞ്ഞു. നടപടികള്‍ കര്‍ശനമാക്കുമെന്നും പശു കടത്തിനിടെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top