പശുവിനെ സിനിമയില്‍ നായികയാക്കി; പശു ഉള്‍പ്പെടുന്ന എല്ലാ സീനുകളും വെട്ടിക്കളയാനാവശ്യപ്പെട്ട് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണവുമായി പയ്ക്കുട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

പശുവിനെ നായികയാക്കിയെന്ന കാരണത്താല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണവുമായി പയ്ക്കുട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. നന്ദു വരവൂര്‍ സംവിധാനം ചെയ്ത പയ്ക്കുട്ടി എന്ന സിനിമ സെന്‍സറിംഗിനായി നല്‍കിയപ്പോള്‍ പശു ഉള്‍പ്പെടുന്ന എല്ലാ സീനുകളും വെട്ടിക്കളയാനായിരുന്നു നിര്‍ദേശം.

ഇതിനു ശേഷം 24 ഷോട്ടുകള്‍ വെട്ടിക്കളഞ്ഞ ശേഷവും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. തുടര്‍ന്ന് കാരണം ചോദിച്ചപ്പോള്‍ പശുവാണെന്നുള്ള മറുപടിയാണ് ലഭിച്ചതെന്നു പയ്ക്കുട്ടി സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍ അരുണ്‍ ബാബു ആരോപിച്ചു. കുടുംബപ്രേക്ഷകരെയാണ് സിനിമ ലക്ഷ്യമിടുന്നത്. ഒരു തരത്തിലുള്ള അശ്ലീല രംഗവും ചിത്രത്തിലില്ല. കേരളത്തില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിനു കുവൈറ്റില്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 25ന് അന്പതു തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Top