ആന്ധ്രയില്‍ കീടനാശിനി കഴിച്ച 56 പശുക്കള്‍ ചത്തു

ആന്ധ്രയില്‍ കീടനാശിനി കഴിച്ച 56 പശുക്കള്‍ ചത്തു. ഞായറാഴ്ച രാത്രി പശുക്കള്‍ കഴിച്ച കാലത്തീറ്റയില്‍ കീടനാശിനി അടങ്ങിയിരുന്നതായി കണ്ടെത്തി. ആന്ധ്രയിലെ ഗുണ്ടൂരാണ് സംഭവം. ഗുണ്ടാല ലക്ഷ്മയ്യ എന്നയാളുടേതായിരുന്നു ചത്ത പശുക്കള്‍. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലുള്ള നെരെദ്‌ചേര്‍ല ഗ്രാമവാസികളാണ് ഇവര്‍. നൂറ് പശുക്കളെയാണ് ഇയാള്‍ ഇവിടെ പുല്ല് മേയാന്‍ കൊണ്ടുവന്നിരുന്നത്. പശുക്കള്‍ക്ക് തീറ്റ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്.വിളവെടുപ്പ് കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ സൈനൈഡ് പോലുള്ള വിഷാംശമുള്ള കീടനാശിനികള്‍ തളിച്ച വിളകളാണ് പശുക്കള്‍ കഴിക്കാനിടയായത്. അധികാരികള്‍ സ്ഥലത്തെത്തിയതിന് ശേഷം മൃഗങ്ങളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ‘വയലുകളില്‍ കിടക്കുന്ന 44 മൃഗങ്ങളുടെ സ്ഥിതി സാധാരണ നിലയിലാണ്. വെറും 15 മുതല്‍ 20 മിനിറ്റുകള്‍ക്കുള്ളിലാണ് വിഷം ഉള്ളില്‍ ചെന്ന് 56 മൃഗങ്ങളും ചത്തുപോയത്. ഈ വിഷം മൃഗങ്ങളുടെ ഓക്‌സിജന്‍ വഹിക്കാനുപയോഗിക്കുന്ന ശേഷിയെ കുറയ്ക്കുന്നു. അവര്‍ക്ക് വയറിന് ബുദ്ധിമുട്ടും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. ബലഹീനത അനുഭവപ്പെടുകയും ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്യുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഞങ്ങള്‍ വിളകളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്, പക്ഷേ അത് ഒരു നിര്‍ഭാഗ്യകരമായ സംഭവമാണ്്’ ഡോക്ടര്‍ പറഞ്ഞു, റവന്യൂ ഡിവിഷന്‍ ഓഫീസര്‍(ആര്‍.ഡി.ഒ) ഇ.മുരളി സ്ഥലത്തെത്തി വിവരം ശേഖരിച്ചു. പിന്നീട് ജില്ലാ കലക്ടര്‍ കോന ശശിധറിന് ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പശുക്കളുടെ ജീവന് നഷ്ടപരിഹാരം ഉറപ്പുവരുത്തും. ഒരു പശുവിന് 26000 രൂപ വീതം പശുവിന്റെ ഉടമയ്ക്ക് നല്‍കാന്‍ തീരുമാനമായി.

Top