ഞാന്‍ ബീഫ്‌ കഴിക്കാറുണ്ട്‌;പശു എനിക്ക്‌ ഗോമാതാവല്ല:കുതിരയോ നായയോ പോലെ ഒരു സാധാരണ മൃഗം: മാര്‍ക്കണ്ഡേയ കഡ്‌ജു

വാരണാസി: താന്‍ ബീഫ്‌ കഴിക്കാറുണ്ടെന്നും പ്രസ്‌ പശുവിനെ താന്‍ മാതാവായി കരുതുന്നില്ലെന്നും കുതിരയോ നായയോ പോലെ ഒരു സാധാരണ മൃഗം മാത്രമാണെന്നും മുന്‍ പ്രെസ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഡ്‌ജു പറഞ്ഞു. രാഷ്‌ട്രീയക്കാര്‍ കള്ളന്‍മാരാണ്‌ അവരെ തൂക്കിക്കൊല്ലണമെന്നും കഡ്‌ജു പറഞ്ഞു. വാരണാസിയില്‍ ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കട്‌ജു എല്‍.ബി.എസ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവെയാണ്‌ ഇക്കാര്യം പറഞ്ഞത്‌. ദാദ്രി സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.katju fb post
ദാദ്രി കൊലപാതകം അപലപിക്കപ്പെടേണ്ടതാണ്‌. സംഭവത്തില്‍ കുറ്റക്കാരായവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്നും കഡ്‌ജു ആവശ്യപ്പെട്ടു. ഞാന്‍ ബീഫ്‌ കഴിക്കുന്നയാളാണ്‌. നിങ്ങള്‍ കഴിക്കുന്നയാളല്ലെങ്കില്‍ കഴിച്ചേ പറ്റൂ എന്ന്‌ ഞാന്‍ പറയില്ല. യു.എസ്‌, ഓസ്‌ട്രേലിയ, ചൈന എന്നിവടങ്ങിലും യൂറോപ്യന്‍ രാജ്യങ്ങളിലും അറബ്‌ രാജ്യങ്ങളിലുമെല്ലാം ബീഫ്‌ കഴിക്കുന്നവരാണുള്ളത്‌. അവരെല്ലാം മോശക്കാരാണെന്ന്‌ പറയാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ദാദ്രിയിലെ കൊലപാതകം വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്‌. രാഷ്‌ട്രീയക്കാര്‍ ജനങ്ങളെ വിഢ്‌ഡികളാക്കുകയാണെന്നും കഡ്‌ജു പറഞ്ഞു.കഡ്‌ജുവിന്റെ പ്രസ്‌താവന സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉച്ചതിരിഞ്ഞ്‌ ബനാറസ്‌ യൂണിവേഴ്‌സിറ്റിയില്‍ എത്തിയ അദേഹത്തിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചു.

Top