ഉരുക്കു മനുഷ്യന്റെ പ്രതിമയ്ക്ക് പിന്നിലെ രാഷ്ട്രീയം പിടികിട്ടാതെ ഉരുകി കോണ്‍ഗ്രസ്സ് നേതൃത്വം

ഡല്‍ഹി: ലോകത്തിലേക്കും വെച്ച് ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഇനി ‘സ്റ്റാച്യു ഓഫ് യൂണിറ്റി’. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയിലെ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. നര്‍മ്മദാ തടത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത ബിജെപി നീക്കത്തെ ഇനി എങ്ങനെ മറികടക്കാമെന്നുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം.

ഇന്ത്യയ്ക്കും പുറത്തേക്ക് ഉരുക്കു മനുഷ്യനെ ബിജെപി അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സ്വന്തം സര്‍ദാര്‍ പട്ടേല്‍ അവരുടെ രാഷ്ട്രീയത്തില്‍ നിന്ന് ഏറെ അകലയായി. നെഹ്‌റു കുടുംബത്തിന് പുറത്തേക്ക് കോണ്‍ഗ്രസ് രാഷ്ട്രീയം വ്യാപിക്കില്ലെന്ന് ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്തതോടെ എല്ലാവരിലും അഭിപ്രായമുണ്ടാവുകയാണ്.
ഒക്ടോബര്‍ 31ന് കോണ്‍ഗ്രസ്സ് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പട്ടേലിനെ അനുസ്മരിച്ച് റണ്‍ ഫോര്‍ യൂണിറ്റി ആഹ്വാനം ചെയ്തു. ഇങ്ങനെ വളരെ ആസൂത്രിതമായാണ് പ്രധാനമന്ത്രി പ്രതിമയുടെ രാഷ്ട്രീയം പയറ്റിയത്. പട്ടേല്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള മോദിയുടെ അടവ് വിജയം കാണുകയാണ്. അപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് കോണ്‍ഗ്രസ്. അതേസമയം, ആര്‍എസ്എസിനോട് പലവിഷയത്തിലും കടുത്ത എതിര്‍പ്പുണ്ടായിരുന്ന സര്‍ദാര്‍ പട്ടേല്‍ ഇന്ന് മോദിയിലൂടെ, പ്രതിമയുടെ രൂപത്തില്‍ ബിജെപിയുടെ പ്രചരണ ആയുധമായെങ്കില്‍ കോണ്‍ഗ്രസ്സിന്റെ വലിയ വീഴ്ച്ചയെന്ന വിമര്‍ശനം കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തില്‍ തന്നെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വീണ്ടും ആക്കം കൂട്ടി കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top