പോലീസുകാരുടെ ഉറക്കം കെടുത്തിയ സരിത പോലീസാകുന്നു !…

സോളാര്‍ കേസുമൂല്‍ കേരളത്തിലെ പോലീസിനു തലവേദന സൃഷ്ടിച്ച ‘സരിത് എസ് നായര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സരിത എസ് നാ യര്‍ വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങു ന്നു. സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസിന്റെ വേഷത്തിലാണ് സരിത എ ത്തുന്നത്. മുമ്പ് കിരണ്‍ അനില്‍ കുമാര്‍ സംവിധാനം ചെ യ്ത അന്ത്യകൂദാശ എന്ന ചിത്രത്തിലും സരി ത അഭിനയിച്ചിരുന്നു. അന്ത്യ കൂദാശയില്‍ നായകന്റെ അമ്മയുടെ വേഷമാണ് സരിത ചെയ്തത്.

ഗണേഷ് കൃഷ്ണ, മീര കുമാര്‍ എന്നി വരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂരജ് കുമാരനാണ് ചിത്രം നിര്‍മിച്ചത്. ഗള്‍ഫുകാരന്റെ ഭാര്യ എന്ന ഷോര്‍ട്ട് ഫിലിംമിലൂടെയാണ് സരിത അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. പുതിയ ചിത്രത്തില്‍ സരിത കേന്ദ്ര കഥാപാത്രമാണെന്നാണു സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top