ചൂതാട്ട സംഘത്തിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് പോലീസിന്റെ ഭീഷണി

naziaimg

ലഖ്‌നൗ: ചൂതാട്ട സംഘത്തിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസിന്റെ ഭീഷണി. ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ പെണ്‍കുട്ടിക്കാണ് പോലീസിന്റെ അപമാനം ഏല്‍ക്കേണ്ടിവന്നത്.

പെണ്‍കുട്ടിയേയും അമ്മയേയും അസഭ്യം പറഞ്ഞ എസ്.ഐ നിവാസ് മിശ്രയെ സര്‍ക്കാര്‍ സസ്പെന്റു ചെയ്തു. ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതിനാണ് റാണി ലക്ഷ്മിഭായ് ധീരത പുരസ്‌കാരം പതിനഞ്ചുകാരി നസിയയ്ക്ക് ലഭിച്ചത്. പ്രദേശത്തുള്ള ചൂതാട്ടക്കാര്‍ക്കെതിരെ പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാതെ വന്നതോടെ നസിയ മുഖ്യമന്ത്രി അഖിലേഷ് യാദവിന് ട്വീറ്റ് ചെയ്തത് വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. ഇതോടെ പോലീസ് ഉണരുകയും മാഫിയ സംഘത്തിലെ ചന്ദ്രപാല്‍ എന്നയാളെ അറസ്റ്റു ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കവേയാണ് നസിയയ്ക്കും കുടുംബത്തിനും നേര്‍ക്ക് പോലീസിന്റെ അസഭ്യവര്‍ഷമുണ്ടായത്. സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിന് മൊഴി നല്‍കാന്‍ എത്തിയതായിരുന്നു നസിയ. മജിസ്ട്രേറ്റ് അവധിയിലായിരുന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. കോടതി പരിസരത്ത് ഇവര്‍ നില്‍ക്കവേയാണ് ചന്ദ്രപാലിന് എതിരായി മൊഴിനല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി എസ്.ഐ നസിയയെയും അമ്മയേയും അസഭ്യം പറഞ്ഞത്.

Top