ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പോലീസ് പിടികൂടി

ARREST

കാസര്‍ഗോഡ്: മുക്കുപണ്ടം വെച്ച് രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തെ പോലീസ് പിടികൂടി. കാസര്‍കോട് നായന്‍മാര്‍മൂലയിലാണ് സംഭവം നടന്നത്. മുട്ടത്തൊടി സഹകരണ ബാങ്കില്‍ നിന്ന് കോടികളുടെ വെട്ടിപ്പാണ് നടന്നത്. ബാങ്കിലെ അപ്രൈസര്‍മാരടക്കം നാല് പേരെയാണ് പൊലീസ് പിടികൂടിയത്.

നായന്‍മാര്‍മൂലയിലെ മുട്ടത്തൊടി സഹകരണ ബാങ്കിന്റെ വിവിധ ശാഖകളിലാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ തട്ടിപ്പ് നടന്നത്. മുക്കുപണ്ടങ്ങള്‍ സ്വര്‍ണമാണെന്ന് ബാങ്കിലെ അപ്രൈസര്‍മാര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയായിരുന്നു തട്ടിപ്പ് . ബാങ്കിന്റെ രണ്ട് ശാഖകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ്. കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ നായന്‍മാര്‍മൂലയിലെ ശാഖയിലെ അപ്രൈസര്‍ നീലേശ്വരത്തെ പി.വി. സതീഷ് വിദ്യാനഗര്‍ ശാഖയിലെ അപ്രൈസര്‍ പി.വി. സത്യപാല്‍ ഇടപാടുകാരായ നായന്മാര്‍മൂല തൈവളപ്പിലെ അബ്ദുല്‍ മജീദ്, നായന്മാര്‍മൂല ലക്ഷം വീട് കോളനിയിലെ ഹാരിസ് എന്നിവരാണ് പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂണ്‍ ഒന്നിന് അബ്ദുള്‍ മജീദ് പണയപ്പെടുത്തിയ ആഭരണങ്ങളില്‍ ബാങ്കിലെ ചില ജീവനക്കാര്‍ക്ക് സംശയം തോന്നി പുറത്ത് പരിശോധിച്ചതോടെയാണ് തട്ടിപ്പ് കണ്ടെത്തിയത്.

Top