തന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്; അതുകൊണ്ടാണ് ഇന്ത്യയിലേക്ക് വരാത്തതെന്ന് വിജയ് മല്യ

BN-MO781_indboo_G_20160212014339

ദില്ലി: കോടതി പറഞ്ഞിട്ടു പോലും വിജയ് മല്യ ഇന്ത്യയിലേക്ക് ഇതുവരെ തിരിച്ചുവന്നിട്ടില്ല. ബാങ്കുകളെയും നിയമത്തെയും കബളിപ്പിച്ച് ഇപ്പോഴും വിദേശത്ത് വിലസി നടക്കുകയാണ് വിജയ് മല്യ. എന്നാല്‍, താന്‍ ഇന്ത്യയിലേക്ക് വരാത്തതിന് തക്കതായ കാരണമുണ്ടെന്നാണ് വിജയ് മല്യ പറയുന്നത്.

തന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. തന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാമെന്നാണ് വിജയ് മല്യ പറയുന്നത്. യുബിഎല്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി മല്യ ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ലണ്ടനിലുള്ള മല്യയെ തിരികെയെത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമം പുരോഗമിക്കുന്നതിനിടെയാണ് മല്യ ഇക്കാര്യം അറിയിച്ചതായി യുബിഎല്‍ അധികൃതര്‍ വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

4000 കോടി രൂപ സെപ്തംബര്‍ മാസത്തോടെ തിരിച്ചടക്കാമെന്ന വിജയ് മല്യയുടെ ഉപാധി ബാങ്കുകള്‍ തള്ളിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് നിര്‍ദേശം സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ എസ്ബിഐയ്ക്ക് മുന്നില്‍ പുതിയൊരു ഓഫര്‍ വെച്ചതായും ഇതില്‍ പ്രതീക്ഷയുണ്ടെന്നുമാണ് മല്യ യോഗത്തില്‍ അറിയിച്ചത്. ലോണ്‍ തിരിച്ചടക്കാതിരിക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും തിരിച്ചടവിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മല്യ അറിയിച്ചു.

ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ മല്യ തയ്യാറാണാ. എന്നാല്‍ അദ്ദേഹത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കിയാല്‍ മാത്രം തിരിച്ചു വരുമെന്ന് മല്യ അറിയിച്ചതായി ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. കസ്റ്റഡിയോ അരസ്റ്റോ അടക്കമുള്ള നടപടികളിലേക്ക് നീങ്ങരുതെന്ന നിര്‍ദ്ദേശമാണ് മല്യ ഇതിലൂടെ മുന്നോട്ട് വെക്കുന്നത്.

മല്യയെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 24 ന് കേന്ദ്രസര്‍ക്കാര്‍ മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. എന്നാല്‍ പാസ്പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടോ തന്നെ അറസ്റ്റ് ചെയ്തതുകൊണ്ടോ ഒറ്റക്കാശുപോലും ബാങ്കുകള്‍ക്ക് കിട്ടില്ലെന്നായിരുന്നു മല്യയുടെ പ്രതികരണം. എസ്ബിഐ ബാങ്ക് ഉള്‍പ്പെടെയുള്ള 17 ബാങ്കുകള്‍ക്ക് 9,000 കോടിയോളം രൂപയാണ് മല്യ വായ്പയും പലിശയും അടക്കം നല്‍കാനുള്ളത്. വായ്പാ കുടിശ്ശിക നിലനില്‍ക്കെ മാര്‍ച്ച് രണ്ടിനായിരുന്നു മല്യ ബ്രിട്ടനിലേക്ക് കടന്നത്.

Top