ചോദ്യം ചെയ്യാനാണെങ്കില്‍ ലണ്ടനിലേക്ക് വരാമെന്ന് വിജയ് മല്യ

vijay-mallya

ലണ്ടന്‍: തന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ പറ്റില്ല. തന്നെ ചോദ്യം ചെയ്യണമെങ്കില്‍ ലണ്ടനിലേക്ക് വരാമെന്ന് വിജയ് മല്യ പറഞ്ഞു. ഇന്ത്യന്‍ ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നും വിജയ് മല്യ പറഞ്ഞു.

തന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ തനിക്ക് ഇന്ത്യയില്‍ എത്താനാവില്ലെന്നും രേഖകള്‍ പരിശോധിക്കേണ്ടവര്‍ക്ക് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഇന്ത്യയിലുള്ള ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാമെന്നും തന്നെ ചോദ്യം ചെയ്യണമെങ്കില്‍ ലണ്ടനില്‍ വന്ന് ചോദ്യം ചെയ്യാമെന്നും മല്യ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുന്നതിനും താന്‍ തയ്യാറാണെന്നും മല്യ പറഞ്ഞു. അല്ലെങ്കില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഇ മെയില്‍ അയച്ചാല്‍ താന്‍ അതിനും മറുപടി നല്‍കുമെന്നും തനിക്ക് ഒന്നും മറച്ചവയ്ക്കാനില്ലെന്നും മല്യ പറഞ്ഞു.

കോടിക്കണക്കിന് രുപയുടെ കടം തിരിച്ചടയ്ക്കാതെയാണ് മദ്യ വ്യവസായി വിജയ് മല്യമുങ്ങിയത്. 9000 കോടി രൂപയുടെ കടക്കാരനാണ് മല്യ. നിലവില്‍ ലണ്ടനില്‍ താമസമാക്കിയിട്ടുള്ള മല്യ കഴിഞ്ഞ മാര്‍ച്ച് 2 നാണ് രാജ്യം വിട്ടത്് രാജ്യസഭാംഗം എന്ന നിലയിലുള്ള തന്റെ നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു മുങ്ങിയത്.

Top