ഇനിയും ഉതുപ്പിനെ അറിയില്ലെന്ന് പറയരുത് ഉമ്മന്‍ ചാണ്ടി,നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിക്കായി മുഖ്യമന്ത്രിയുടെ വിശ്വസ്തരുടെ സാമ്പത്തിക സഹായം,മാനസിക വൈകല്യമുള്ള ഉതുപ്പിന്റെ സഹോദര ഭാര്യക്കും പുത്രനും പുതുപ്പള്ളി ബാങ്ക് നല്‍കിയത് ലക്ഷങ്ങളുടെ വായ്പ.

കോട്ടയം:നഴ്‌സിങ്ങ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസിന് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരുടെ സാമ്പത്തിക സഹായം.നിയമവിരുദ്ദമായി മാനസിക വൈകല്യമുള്ളവരുടെ പേരില്‍ ഉതുപ്പിനായി കോണ്‍ഗ്രസ്സ് ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും വായ്പ.ഉതുപ്പ് വര്‍ഗീസിന്റെസഹോദര ഭാര്യ മറിയാമ്മ തോമസിന്റേയും,അവരുടെ മകന്‍ അരുന്‍ തോമസിന്റേയും പേരിലാണ് പുതുപ്പള്ളി വില്ലേജ് സഹകരണ ബാങ്കില്‍ നിന്നും ലക്ഷങ്ങളുടെ വായ്പ ഉതുപ്പ് തരപ്പെടുത്തിയത്.

മറിയാമ്മ മാനസികവൈകല്യമുള്ളയാളാണെന്ന് തെളിയിക്കുന്ന രേഖ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്   ലഭിച്ചു.മലയാള മനോരമ പത്രത്തിലെ ജീവനക്കാരനായിരുന്ന മറിയാമ്മയുടെ ഭര്‍ത്താവ് തോമസ് തന്റെ ഭാര്യമാനസിക വൈകല്യമുള്ളയാളാണെന്ന് തെളിയിക്കുന്ന രേഖ മനോരമയില്‍ സമര്‍പ്പിച്ചിരുന്നു.തോമസിന്റെ വ്യക്തിപരമായ വിവരങ്ങള്‍ എഴുതേണ്ട കോളത്തില്‍ മറിയാമ്മ മാനസിക വൈകല്യമുള്ളയാളാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ കോപ്പി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്തു വിടുകയാണ്.uthupp doccument -1-2 copy

ഇത് കൂടാതെ ഇവരുടെ മകന്‍ അരുണ്‍ ജോസഫ് തൃശൂരിലെ മാനസിക വൈകല്യമുള്ളവര്‍ക്കുള്ള പ്രത്യേക സ്‌കൂളിലാണ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത് എന്നതും പകല്‍ പൊലെ വ്യക്തമാണ്.മാനസിക കുഴപ്പങ്ങള്‍ ഉള്ള ആളുകളുടെ പേരില്‍ ഒരു കാരണവശാലും വായ്പ നല്‍കരുത് എന്നിരിക്കേയാണ് ഉമ്മന്‍ ചാണ്ടി വിശ്വസ്തരുടെ നിയന്ത്രണത്തിലുള്ള ബാങ്ക് ഇവര്‍ക്ക് 30 ലക്ഷം രൂപയുടെ വായ്പ നല്‍കിയത്.രണ്ടു പേരുടെ പേരുകളിലായി 15 ലക്ഷം വീതമാണ് ഈ ഇനത്തില്‍ ഉതുപ്പ് തട്ടിയെടുത്.ഉമ്മന്‍ ചാണ്ടിയുടെ അടുത്തയാളും പുതുപ്പള്ളിയിലെ കോണ്‍ഗ്രസ്സ് നേതാവുമായ തോണ്ടുകണ്ടം പാപ്പച്ചിയാണ് ഈ സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്.വര്‍ഷങ്ങളായി കോണ്‍ഗ്രസ്സ് നേതൃത്വം തന്നെയാണ് ബാങ്കിന്റെ നേതൃത്വത്തിലുള്ളത്.ഇവര്‍ ഇരുവരും മാനസികാസ്വാസ്ത്യമുള്ളവരാണെന്ന് അറിവുള്ളവര്‍ തന്നെയാണ് ഉതുപ്പിനായി നിയമങ്ങള്‍ കാറ്റില്‍ പറത്തി അവിഹിത ഇടപാട് നടത്തിയതെന്ന് പകല്‍. പോലെ വ്യക്തമാണ്.
ഉതുപ്പിനെതിരായി പരാതി നല്‍കിയ ജോജിയുടെ ആവശ്യമനുസരിച്ച് കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന സിബിഐ സംഘം ഈ ബാങ്കിലെത്തി പരിശോധനകളും നടത്തിയിരുന്നു.ഉതുപ്പിന്റെ സാമ്പത്തിക തട്ടിപ്പില്‍ ഇത് കൂടി ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.രണ്ട് വര്‍ഷം മുന്‍പാണ് അവിഹിതമായി ഈ വായ്പ ഒപ്പിച്ചതെന്നും പറയപ്പെടുന്നു.

ഉമ്മന്‍ ചാണ്ടിയുടൊപ്പം ഉതുപ്പ് സ്വന്തം വീട്ടിലിരിക്കുന്ന ചിത്രങ്ങള്‍ വരെ പുറത്തു വന്നിരുന്നു.എന്നാല്‍ താന്‍ ഉതുപ്പിനായി ഒരു അവിഹിത ഇടപാടും  ചെയ്തുകൊടുത്തിട്ടില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അപ്പോഴത്തെ നിലപാട്.സ്വന്തം വിശ്വസ്തര്‍ തന്നെ ഇടപെട്ട് ഇത്തരത്തില്‍ ഒരു നിയമവിരുദ്ദ ഇടപാട് ചെയ്തിട്ടും നടപടിയെടുക്കാന്‍ എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി തയ്യാറാകുന്നില്ല എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.അതേസമയം തിരിച്ചടവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കാര്യമായ നടപടികള്‍ ഒന്നും ഈ വിഷയത്തില്‍ വേണ്ടെന്നാണ് പുതുപ്പള്ളി വില്ലേജ് സര്‍വീസ് സഹകരണ ബാങ്കിന്റെ നിലപാട്.

Top