ഉമ്മൻചാണ്ടിയുടെ പിൻഗാമി മകൻ ചാണ്ടി ഉമ്മൻ ?പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കില്ലയെന്ന് റിപ്പോർട്ട് !സോളാർ വിഷയവും മക്കൾ രാഷ്ട്രീയവും വീണ്ടും ചർച്ചയാകും.

കൊച്ചി:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കില്ല എന്നും  ഉമ്മൻചാണ്ടിയുടെ പിൻഗാമിയാകാൻ മകൻ ചാണ്ടി ഉമ്മൻ കളത്തിലിറങ്ങുന്നു എന്നും സൂചന.പ്രധാനമായും ആരോഗ്യ പ്രശനങ്ങൾ ആണ് മത്സരത്തിൽ നിന്നും മാറി നിൽക്കാനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത് നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഏക കോൺഗ്രസ് എം എൽ എ എന്ന റിക്കാർഡ് ഉമ്മൻ ചാണ്ടിയുടെ പേരിൽ ആയി .ഇനി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാലും മുഖ്യമന്ത്രി സ്ഥാനം ഉറപ്പില്ലാത്തതിനാൽ ഇനി മത്സരിക്കണ്ട എന്നുള്ളതാണ് തീരുമാനം എന്നും റിപ്പോർട്ടുകൾ .അതേസമയം ഒഴിയുന്ന സീറ്റിൽ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിച്ചു വിജയിപ്പിക്കാനുള്ള നീക്കവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ ചാണ്ടി ഉമ്മൻ സ്ഥാനാർഥി ആയാൽ സോളാർ കേസും മക്കൾ രാഷ്ട്രീയവും ഉയർന്നുവരും .ഈ ആരോപണങ്ങൾ എങ്ങനെ കോൺഗ്രസ് നേരിടും എന്നതും ചോദ്യമാണ് .എങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അവസാന നിമിഷം പുതുപ്പള്ളിയിൽ മകനെ സ്ഥാനാർത്ഥിയാക്കി ഉമ്മൻചാണ്ടി മാറി നിൽക്കുമെന്ന പ്രചാരണം ശക്തമാണ്.

കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന സുവർണ ജൂബിലി ആഘോഷ പരിപാടികളിലും പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഉമ്മൻചാണ്ടിയുടെ സ്വീകരണ പരിപാടികളിലും ആദ്യാവസാനം നിറഞ്ഞു നിന്നത് ചാണ്ടി ഉമ്മനായിരുന്നു. പരിപാടികൾ മാനേജ്മെന്റ് വൈദഗ്ദ്ധ്യത്തോടെ നിയന്ത്രിച്ചത് മകനായിരുന്നു. അര നൂറ്റാണ്ട് മുമ്പ് ആദ്യ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി കവലയിൽ ഉമ്മൻചാണ്ടി പ്രചാരണം തുടങ്ങിയ സ്ഥലത്ത് മകനെ കൈപിടിച്ചു കയറ്റിയതിന് സാക്ഷിയായ നാട്ടുകാർ പുതുപ്പള്ളിയുടെ പിൻഗാമിയുടെ ആരോഹണമായിട്ടാണ് അത് കണ്ടത് എന്നും കൗമുദി റിപ്പോർട്ട് ചെയ്യുന്നു .

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി ആവുക സ്വാഭാവികമായും പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല ആയിരിക്കും എന്നാണു സൂചനകൾ . അതിനാൽ തന്നെ ഉമ്മൻ ചാണ്ടി മത്സരിക്കാതെ മാറി നിൽക്കുന്നതിനെ രമേശ് വിഭാഗം സന്തോഷത്തോടെ സ്വീകരിക്കും .അതേ സമയം, കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ എ വിഭാഗം എം.എൽ.എമാർക്ക് ഭൂരിപക്ഷം വന്നാൽ ഉമ്മൻ ചാണ്ടിക്ക് വീണ്ടും സാദ്ധ്യതയുണ്ടെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, രമേശിനു വേണ്ടി മാറി നിൽക്കുമെന്ന സൂചനയാണ് ഉമ്മൻചാണ്ടി ഇപ്പോൾ നൽകുന്നത്. നേരിയ ഭൂരിപക്ഷമേ യു.ഡി.എഫിന് ഉണ്ടാകുന്നുള്ളുവെങ്കിൽ അഞ്ചു വർഷം ഭരണം നില നിറുത്താൻ ഉമ്മൻചാണ്ടി വേണമെന്ന ആവശ്യം ഘടകകക്ഷികൾ ഉയർത്തിയേക്കാം.

യു.ഡി.എഫ് ഭരണത്തിൽ മുഖ്യമന്ത്രിയാകാൻ അവസരം ഉറപ്പാകുന്നില്ലെങ്കിൽ ഉമ്മൻചാണ്ടി മത്സരിക്കില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. വെറും എം.എൽഎയായിരിക്കാൻ ഉമ്മൻചാണ്ടിക്ക് താത്പര്യമില്ലാത്തതാണ് ചാണ്ടി ഉമ്മന്റെ സാദ്ധ്യത കൂടുതൽ തെളിയുന്നതും ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി നാട്ടുകാർ പ്രചരിപ്പിക്കുന്നതും.

You May Like it: ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോഎന്ന് ഉമ്മൻചാണ്ടി മനസു തുറന്നിട്ടില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ ആലോചിക്കുമെന്നേ ഇതുവരെ വ്യക്തമാക്കിയിട്ടുള്ളു. പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അരനൂറ്റാണ്ട് മത്സരിച്ചു ജയിച്ചതിന്റെ ആഘോഷം നടത്തുക ഉമ്മൻചാണ്ടിയുടെ അനുയായികളുടെ വലിയ ആഗ്രഹമായിരുന്നു. കൊവിഡ് കാലമായിട്ടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷപരിപാടികൾ വിപുലമായി ഇതിനകം നടത്തിക്കഴിഞ്ഞു. ഒരു ടേം കൂടി എം.എൽ.എ ആയാൽ ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം മത്സരിച്ച റെക്കാഡ് കെ.എം.മാണിയെ മറികടന്നു ഉമ്മൻചാണ്ടിയുടെ പേരിലാകും.

അതേസമയം ചാണ്ടി ഉമ്മനെതിരെ ഒരുപാട് ആരോപണങ്ങൾ സോളാർ കേസ് സമയത്ത് ഉയർന്നു വന്നിരുന്നു അത് തിരഞ്ഞെടുപ്പ് രംഗത്ത് വന്നാൽ തിരിച്ചടി ആകും എന്നും വിലയിരുത്തുന്നവർ ഉണ്ട് .സോളാര്‍ കേസില്‍ പലപ്പോഴായി ചാണ്ടി ഉമ്മന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു.സോളാര്‍ കേസില്‍ ചാണ്ടി ഉമ്മനും പങ്കുണ്ടെന്ന രീതിയിലുള്ള ചില അണിയറ സംസാരങ്ങള്‍ തലസ്ഥാനത്ത് മുമ്പ് ഉണ്ടായിരുന്നു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായുള്ള രഹസ്യ ബന്ധം കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു .

സോളാറില്‍ ചാണ്ടി ഉമ്മന്‍ ടാര്‍ജറ്റ് ചെയ്യപ്പെട്ടിരുന്നു ?ചര്‍ച്ചയില്‍ പുറത്തുവരുന്നതെന്തോക്കെയായിരുന്നു ?

സരിതയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ ഇടപെടലുകള്‍ സൂഖിപ്പിക്കാനുള്ള സിഡി തന്റെ കൈവശം ഉണ്ടെന്ന് ബിജു രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നു .ആ ആരോപണം വിജയം കാണാതെ പോയിട്ടും വേണ്ടത്ര ശക്തമായി അതിനെക്കുറിച്ച് ഉമ്മൻ ചാണ്ടി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാകും. മകനുമയി സരിതയ്ക്ക് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഇടപെടലുകള്‍ പുറത്തു വരുമോ എന്ന ഭയമായിരിക്കാം ആ മൗനത്തിന് പിന്നില്‍ എന്നായിരുന്നു അന്ന് ഉയർന്ന ആരോപണം.

സിഡി വിവാദം തിരിഞ്ഞു കുത്തിയതോടെ ചാണ്ടി ഉമ്മനുമായുള്ള ഇടപെടലുകള്‍ പരസ്യപ്പെടുത്താന്‍ ബിജു രാധാകൃഷ്ണന്‍ ഒരുങ്ങിയിരുന്നു .അക്കാലത്ത് മാദ്ധ്യമങ്ങളെ കണ്ടവേളയില്‍ ബിജു രാധാകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായുള്ള രഹസ്യധാരണകള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നാണ് ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്നെ കള്ളനെന്നോ കൊലപാതകിയെന്നോ പറയാനുള്ള അവകാശം ഉമ്മന്‍ ചാണ്ടിക്കില്ലെന്നും ബിജു പറഞ്ഞു. ചാണ്ടി ഉമ്മന്‍ താനുമായി നടത്തിയിട്ടുള്ള ബിസിനസ്സ് സംബന്ധിച്ച രേഖകള്‍ സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നും ഈ രേഖകള്‍ മുഖ്യമന്ത്രിയേയും സോളാര്‍ കമ്മിഷനു മുന്നില്‍ എത്തിക്കുമെന്നും ബിജു പറഞ്ഞിരുന്നു.

സോളാര്‍ വിവാദം ഉയര്‍ന്ന വേളയില്‍ ചാണ്ടി ഉമ്മനും സരിതയും വിദേശ രാജ്യങ്ങളില്‍ ഒരുമിച്ച് പോയിരുന്നു എന്ന വിധത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചാണ്ടി ഉമ്മന് വേണ്ടിയാണ് ടീം സോളാര്‍ പ്രവര്‍ത്തിച്ചത് എന്ന വിധത്തില്‍ തന്നെ വിവാദങ്ങല്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മനെ കുറിച്ച ്കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിജു പറഞ്ഞിരിക്കുന്നത്. ഇവയൊക്കെ വീണ്ടും ചർച്ചയാകും എന്നുറപ്പാണ് .

എന്നാല്‍, ചാണ്ടി ഉമ്മന്റെ വിവാഹം എങ്ങനെയാണ് മുടങ്ങിയത് എന്ന വിഷയം അടക്കം ചര്‍ച്ച ആക്കുക എന്നതാണ് ബിജുവിന്റെ ലക്ഷ്യം എന്നും പറയപ്പെട്ടിരുന്നു . പ്രമുഖ വ്യവസായിയും കോലഞ്ചേരി കടയിരുപ്പ് സ്വദേശിയുമായ ഡോ. വിജു ജേക്കബ്, മിനി ദമ്പതികളുടെ ഇളയ മകളുമായുള്ള വിവാഹം ഉറപ്പിച്ചെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. സോളാര്‍ വിവാദത്തിന് ശേഷമാണ് വിവാഹ ആലോചനകള്‍ നടന്നത്. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്.

നിശ്ചയിച്ച വിവാഹം മുടങ്ങിയത് സോളാര്‍ കേസ് കാരണമാണെന്ന വിധത്തിലായിരുന്നു അന്ന് വാര്‍ത്തകള്‍. നേരത്തേ യൂത്ത് കോണ്‍ഗ്രസ് വേദികളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സജീവമായിരുന്ന ചാണ്ടി ഉമ്മന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളില്‍ നിന്നു പോലും വിട്ടുനിന്നിരുന്നു. അടുത്ത കാലത്തായി പൊതുപരിപാടികളില്‍ കാണാനില്ലാത്ത ചാണ്ടി ഉമ്മനേക്കുറിച്ച് പല തരത്തിലുള്ള ആരോപണങ്ങളും ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു.സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു എന്ന ആരോപണത്തിലും ചാണ്ടി ഉമ്മന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു.

 

Top