എ’ഗ്രൂപ്പ് പിളരും !മുല്ലപ്പള്ളി ഗ്രൂപ്പ് ശക്തമാകും!ദേശീയ നേതൃത്വം മുല്ലപ്പള്ളിക്കൊപ്പം ..

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിനെ പിളർത്തി മുല്ലപ്പള്ളി ഗ്രൂപ്പ് ഉണ്ടാകുന്നു കോൺഗ്രസ് ഗ്രൂപ്പ് സമവാക്യത്തിൽ പ്രബല ഗ്രോപ്പായി പ്രമുഖരെല്ലാം മുല്ലപ്പള്ളിക്കൊപ്പം അണിനിരക്കുമെന്നും പുതിയ റിപ്പോർട്ട് . നിലവിൽ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പുമാണ് നിലവില്‍ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍.ഇതില്‍ ഐ ഗ്രൂപ്പിന്‍റെ നേതൃത്വം ഉമ്മന്‍ചാണ്ടിയില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കൈകളിലേക്ക് എത്തിച്ചേരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എ ഗ്രുപ്പിലെ പല പ്രമുഖരും മുല്ലപ്പള്ളിക്ക് പിന്നില്‍ അണിനിരക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.മുള്ളാപ്പാള്ളിയുടെ ലക്ഷ്യം അടുത്ത മുഖ്യമന്ത്രി ആവുക എന്നതാണ് എന്നും ഉമ്മൻ ചാണ്ടിയുടെ വലംകൈ ആയ ബെന്നി ബെഹനാൻ അടക്കാം പ്രമുഖരെല്ലാം മുല്ലപ്പള്ളി പക്ഷത്തേക്ക്‌ മാറും എന്നും റിപ്പോർട്ട് .

ഉമ്മന്‍ ചാണ്ടിയുടെ വലംകൈ ആയ ബെന്നി ബെഹനാനും മുല്ലപ്പള്ളി പക്ഷത്തേക്ക്‌ നോട്ടമിട്ട്‌ കഴിഞ്ഞു. സജീവ രാഷ്‌ട്രീയത്തില്‍നിന്ന്‌ ഉമ്മന്‍ ചാണ്ടി മാറിനില്‍ക്കുന്നെന്ന പ്രതീതി രൂപപ്പെട്ടതോടെയാണ്‌ എ ഗ്രൂപ്പിലെ ചാഞ്ചാട്ടം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടായാല്‍ മുഖ്യമന്ത്രി സ്‌ഥാനമുറപ്പിക്കാനുള്ള നീക്കം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളിയും തുടങ്ങിയതോടെയാണ്‌ പോര്‌ കനത്തത്‌.ഈ പോരിൽ സംഘടനാ ചുമതലയുള്ള കേസിവേണുഗോപാൽ മുല്ലപ്പള്ളിക്ക് രഹസ്യ പിന്തുണ കൊടുക്കുന്നുണ്ട് എന്നും പലരും കരുതുന്നു .ഒരാള്‍ക്ക്‌ ഒരു പദവിയെന്ന നയം നടപ്പാക്കാനാകാതെ കോണ്‍ഗ്രസ്‌ നേതൃത്വം. ജനപ്രതിനിധികളായ പല നേതാക്കളും പാര്‍ട്ടി പദവിയിലും തുടരുമ്പോഴും പകരം സംവിധാനമുണ്ടാക്കാന്‍ സാധിക്കാത്ത അവസ്‌ഥ. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഇരട്ടപദവി വഹിക്കുന്ന മേഖലകളില്‍ നേതൃമാറ്റം വേണമെന്നന്ന ആവശ്യം ഉയരുമ്പോഴും ഗ്രൂപ്പ്‌ പോര്‌ രൂക്ഷമാകുന്ന ആശങ്കയില്‍ കൈവയ്‌ക്കാന്‍ നേതൃത്വത്തിനും മടി.

ഒരാള്‍ക്ക്‌ ഒരു പദവിയെന്ന നയം നടപ്പാക്കാനാകാതെ കോണ്‍ഗ്രസ്‌ നേതൃത്വം. ജനപ്രതിനിധികളായ പല നേതാക്കളും പാര്‍ട്ടി പദവിയിലും തുടരുമ്പോഴും പകരം സംവിധാനമുണ്ടാക്കാന്‍ സാധിക്കാത്ത അവസ്‌ഥ. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഇരട്ടപദവി വഹിക്കുന്ന മേഖലകളില്‍ നേതൃമാറ്റം വേണമെന്നന്ന ആവശ്യം ഉയരുമ്പോഴും ഗ്രൂപ്പ്‌ പോര്‌ രൂക്ഷമാകുന്ന ആശങ്കയില്‍ കൈവയ്‌ക്കാന്‍ നേതൃത്വത്തിനും മടി.

ബെന്നി ബഹ്‌നാന്‍ യു.ഡി.എഫ്‌ കണ്‍വീനര്‍ സ്‌ഥാനവും ഒഴിഞ്ഞിട്ടില്ല. വി.എം.സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍ സജീവമായിരുന്നു പ്രതാപന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ എ ഗ്രൂപ്പിനെ അടര്‍ത്തി സ്വന്തം ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കത്തിലുമാണ്‌. ഈ സാഹചര്യത്തില്‍ മുല്ലപ്പള്ളി പക്ഷത്തേക്ക്‌ ചാഞ്ഞ പ്രതാപനെ പിണക്കാന്‍ ഐ ഗ്രൂപ്പിനും താല്‍പ്പര്യമില്ല. ഇതിനാല്‍ തന്നെ തൃശൂര്‍ ഡി.സി.സി പ്രസിഡന്റായി പ്രതാപന്‍ തുടരുന്നത്‌ എതിര്‍ക്കേണ്ടെന്നാണ്‌ ഐ ഗ്രൂപ്പിലും ധാരണ.

സ്‌ഥാനമൊഴിയുകയാണെങ്കില്‍ എല്ലാവരും ഒരുമിച്ചാകുമെന്നതിനാല്‍ പ്രതാപന്‍ തുടരുന്ന പക്ഷം ഐ ഗ്രൂപ്പിലെ വി.കെ. ശ്രീകണ്‌ഠനു ഡി.സി.സി പ്രസിഡന്റ്‌ സ്‌ഥാനത്തും തുടരാം. ഉമ്മന്‍ ചാണ്ടിയുടെ വലംകൈ ആയ ബെന്നി ബെഹനാനും മുല്ലപ്പള്ളി പക്ഷത്തേക്ക്‌ നോട്ടമിട്ട്‌ കഴിഞ്ഞു എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു .
പൗരത്വബില്ലിനെതിരായ യോജിച്ച സമരവുമായി ബന്ധപ്പെട്ട വിവാദം ഇതിന്റെ ടെസ്‌റ്റ്‌ ഡോസുമായി. പാര്‍ട്ടി കേരളാ ഘടകത്തില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണു മുല്ലപ്പള്ളി. കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധമാണ്‌ അദ്ദേഹത്തിന്റെ അണികള്‍ ശക്‌തിയായി കാണുന്നത്‌.കോണ്‍ഗ്രസ്‌ താല്‍ക്കാലിക അധ്യക്ഷ സോണിയയുമായി ചര്‍ച്ച നടത്തിയാണ്‌ ചെന്നിത്തലയുടെ കരുനീക്കം. രാഹുലിനു നിലവില്‍ പാര്‍ട്ടി സ്‌ഥാനങ്ങളൊന്നുമില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള എം.പിയായതിനാല്‍ നിയമനങ്ങളിലും തീരുമാനങ്ങളിലും അഭിപ്രായം തേടേണ്ടതുണ്ട്‌. ഈയൊരു സാധ്യതയാണു മുല്ലപ്പള്ളിയുടെ പിടിവള്ളി. കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറക്കാന്‍ വൈകുന്നതും രാഹുലിന്റെ കൂടെ അനുമതി ലഭിക്കേണ്ടത്‌ കൂടിയാണ്‌.


മുല്ലപ്പള്ളിയുടെ നീക്കത്തെ ഉമ്മന്‍ ചാണ്ടിയും ജാഗ്രതയോടെയാണു വീക്ഷിക്കുന്നത്‌. മുസ്ലിംലീഗിന്റെ മനമറിഞ്ഞ്‌ ചെന്നിത്തല നടത്തിയ നീക്കമായിരുന്നു പൗരത്വ ബില്ലിനെതിരായ സംയുക്‌ത സമരമെങ്കിലും വിവാദത്തില്‍ മുല്ലപ്പള്ളിയെ ഉമ്മന്‍ ചാണ്ടി തള്ളിയതും ഇതുകൊണ്ട്‌ തന്നെ. നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവച്ച്‌ തുടങ്ങിയ ഗ്രൂപ്പ്‌ പോര്‌ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാല്‍ പാര്‍ട്ടിയ്‌ക്ക്‌ തിരിച്ചടിയേക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്‌. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്ക് നിലവില്‍ പാര്‍ട്ടി ചുമതലകള്‍ ഒന്നുമില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള എംപിയായതിനാല്‍ നിയമനങ്ങളിലും തീരുമാനങ്ങളിലുമെല്ലാം അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായം തേടേണ്ടതുണ്ട്. ഈ സാഹചര്യവും മുല്ലപ്പള്ളിക്ക് അനൂകുല ഘടകമായി വിലയിരിത്തുന്നു.കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയാണ് ചെന്നിത്തലയുടെ കരുനീക്കങ്ങള്‍. എ ഗ്രൂപ്പ് പിടിച്ചെടുക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തെ ഉമ്മന്‍ചാണ്ടിയും ജാഗ്രതയോടെയാണ് കാണുന്നത്.

Top