കോണ്‍ഗ്രസില്‍‌ പൊട്ടിത്തെറി;കെ.വി. തോമസ് കോൺഗ്രസ് വിടുന്നു !യുഡിഎഫ് മുന്നണിയും തകരുന്നു!

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിൽ പൊട്ടിത്തെറി!യുഡിഎഫ് തകരുന്ന അതെ സമയം തന്നെ പാർട്ടിയിലും വലിയ പൊട്ടിത്തെറി നടക്കുമായാണ് .മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിടുമെന്ന് സൂചന .ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി വിടുമെന്നു ഭീഷണിപ്പെടുത്തുന്ന പ്രഫ. കെ.വി. തോമസും കെ.ബി. ഗണേഷ്‌ കുമാറിനെ മുന്നണിയില്‍ തിരിച്ചെത്തിക്കുന്നതിനെതിരേ വാളെടുത്ത എ ഗ്രൂപ്പും കൂടിയായതോടെ സംസ്‌ഥാനത്തു കോണ്‍ഗ്രസിലെ ‌ പൊട്ടിത്തെറി പൂർത്തിയായി .

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ്‌ നിഷേധിച്ച ഘട്ടത്തില്‍ കെ.വി. തോമസിനു യു.ഡി.എഫ്‌. കണ്‍വീനര്‍ സ്‌ഥാനം ഉള്‍പ്പെടെ വാഗ്‌ദാനം ചെയ്‌തിരുന്നെന്ന്‌ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ വ്യക്‌തമാക്കി. ഇനിയും തഴഞ്ഞാല്‍ പാര്‍ട്ടി വിടുമെന്ന്‌ അദ്ദേഹം പ്രമുഖ നേതാക്കളെ അറിയിച്ചിട്ടുണ്ട്‌. കെ.വി. തോമസ്‌ ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം നേരത്തേ ശക്‌തമായിരുന്നു. യു.ഡി.എഫിനു കിട്ടുമായിരുന്ന തുടര്‍ഭരണം ഇല്ലാതാക്കിയത്‌ ഗണേഷ്‌ കുമാറും കേരള കോണ്‍ഗ്രസ്‌ (ബി)യുമാണെന്നാണ്‌ ഗണേഷിനെ തിരിച്ചെത്തിക്കുന്നതിനെ എതിര്‍ക്കുന്ന എ ഗ്രൂപ്പിന്റെ അഭിപ്രായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാരവാഹിപ്പട്ടിക വയസന്‍ ക്ലബ്‌ ആകരുതെന്നും എണ്ണം കുറയ്‌ക്കണമെന്നും നിര്‍ദേശിച്ച ഹൈക്കമാന്‍ഡിനു മുന്നിലേക്ക്‌ സെക്രട്ടറി നിയമനത്തിനായി 87 പേരുടെ പട്ടികയാണു കെ.പി.സി.സി. നീക്കിവച്ചത്‌. കരടു പട്ടിക പുതുക്കിപ്പണിതപ്പോള്‍ സെക്രട്ടറിമാരാക്കേണ്ടവരുടെ എണ്ണം 98 ആയി. ജനറല്‍ സെക്രട്ടറി നിയമനത്തിനുള്ള പട്ടികയില്‍ അഞ്ചു പേരുണ്ടായിരുന്നതു പുനഃപരിശോധനയില്‍ പത്തായി.
ഭാരവാഹിത്വം ലഭിക്കാത്ത മുന്‍ എം.എല്‍.എമാര്‍ക്കും മറ്റുമായാണ്‌ നിര്‍വാഹകസമിതി എന്ന ആശയം. ആര്യാടന്‍ മുഹമ്മദ്‌, പി.പി. തങ്കച്ചന്‍, വി.എസ്‌. വിജയരാഘവന്‍, ബാബു പ്രസാദ്‌, വി.എസ്‌. ശിവകുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി രാഷ്‌ട്രീയകാര്യ സമിതി വികസിപ്പിക്കാനുള്ള നിര്‍ദേശവും ഡല്‍ഹിക്കു പോയിട്ടുണ്ട് എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു .

തദ്ദേശ തെരഞ്ഞെടുപ്പ്‌ വരാനിരിക്കെ കെ.പി.സി.സി. പുനഃസംഘടിപ്പിക്കാന്‍ പോലും കഴിയാതെ കോണ്‍ഗ്രസില്‍ അനിശ്‌ചിതത്വം കൂടുകയാണ് . ഭാരവാഹികളുടെ എണ്ണം കുറയ്‌ക്കാന്‍ നിര്‍ദേശിച്ച്‌ ഹൈക്കമാന്‍ഡ്‌ മടക്കിയ ജംബോ പട്ടിക പുതുക്കിയപ്പോള്‍ വലിപ്പം ഇന്ദിരാഭവന്‍ കവിഞ്ഞു പുറത്തേക്ക്‌. ഭാരവാഹിപ്പട്ടികയില്‍ ഇടംകിട്ടാത്തവരുടെ പുനരധിവാസത്തിനായി അറുപതംഗ നിര്‍വാഹക സമിതിക്കും അഞ്ചു പേരെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ രാഷ്‌ട്രീയകാര്യ സമിതിക്കും പുതിയ നിര്‍ദേശം.

Top