അടിമുടിമാറാന്‍ ഒരുങ്ങി കോണ്‍ഗ്രസ്.!..തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ജില്ലാ തലങ്ങളില്‍ സമിതി.വ്യക്തിപരമായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ അനുവദിക്കില്ല

കൊച്ചി:തമ്മിലടി രൂക്ഷമായ കോൺഗ്രസിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നിരിക്കയാണ് പാർട്ടിയിൽ സമൂല മാറ്റം വരുത്തും എന്നാണു കെ സുധാകരൻ പറയുന്നത് .പ്രവര്‍ത്തന ശൈലിയില്‍ അടിമുടി മാറ്റം ഉണ്ടാകും . സംഘടനാ പ്രവര്‍ത്തനം മുതല്‍ പാര്‍ട്ടിക്ക് ഉള്ളില്‍ ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ വരെ ഇടപെടല്‍ സജീവമാക്കുന്ന തരത്തില്‍ മാറാന്‍ തയ്യാറാവുകയാണ് കോണ്‍ഗ്രസ്. മാറ്റത്തിനായി മാര്‍ഗ്ഗരേഖയും കോണ്‍ഗ്രസില്‍ തയ്യാറായിട്ടുണ്ട്. പുതിയതായി ചുമതലയേറ്റ ഡിസിസി പ്രസിഡന്റുമാര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് മാര്‍ഗരേഖ അവതരിപ്പിച്ചത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ജില്ലാ തലങ്ങളില്‍ സമിതി ഉണ്ടാക്കും. പാര്‍ട്ടി കേഡര്‍മാര്‍ക്ക് പ്രതിമാസ ഇന്‍സെന്റീവ് നല്‍കും. വ്യക്തിപരമായി ആരും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കരുത്. പൊതു ചടങ്ങുകളില്‍ സ്റ്റേജില്‍ നേതാക്കളെ കുത്തി നിറക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്നാണ് വിരവം. പാര്‍ട്ടിയുടെ താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മാര്‍ഗരേഖ ആവശ്യപ്പെടുന്നുണ്ട്.

ഗ്രാമങ്ങളിലെ പൊതു പ്രശ്‌നങ്ങളില്‍ പ്രാദേശിക നേതാക്കള്‍ സജീവമായി ഇടപെടണമെന്നതാണ് പ്രാദേശിക തലത്തിന് നല്‍കുന്ന നിര്‍ദേശം. നാട്ടിന്‍ പുറത്തെ സംസ്‌കാരിക സാമൂഹിക പരിപാടികളില്‍ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണം എന്നും മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു. വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുത്. ബൂത്തുതല നേതാക്കള്‍ക്ക് വരെ ഇടയ്ക്കിടെ പരിശീലനം നല്‍കും. നേതാക്കളെ പാര്‍ട്ടി പരിപാടിക്ക് വിളിക്കുമ്പോള്‍ ഡിസിസി അനുവാദം നിര്‍ബന്ധം. ഡിസിസി ഓഫീസുകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധം. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറു മാസം കൂടുമ്പോള്‍ വിലയിരുത്തുമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസിസി അധ്യക്ഷ പ്രഖ്യാപനം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചതിനാൽ കെപിസിസി പുന;സംഘടനയിൽ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് നീങ്ങാനാണ് നേതൃത്വത്തിന്റെ തിരുമാനം. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വിശദമായ കൂടിയാലോചനകൾ കെപിസിസി നേതാക്കൾ നടത്തും. കഴിഞ്ഞ ദിവസം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി സെന്ററിൽ ആരംഭിച്ച ഡിസിസി പ്രസിഡന്റുമാരുടെ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ മുതിർന്ന നേതാക്കളും അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രാരംഭ ചർച്ചകളിലേക്ക് കടന്നിരിക്കയാണ്

Top