വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചത് ഹൈക്കമാണ്ട്; മാറ്റാന്‍ സംസ്ഥാന നേതൃത്വത്തിന് അധികാരമില്ല -കെ സുധാകരൻ .നോമിനികളെ ഉൾപ്പെടുത്തണമെന്ന് മുതിർന്ന നേതാക്കൾ.പൂർത്തിയാകാതെ കെപിസിസി പുനഃസംഘടനയിൽ കലാപം

കൊച്ചി:കേരളത്തിലെ കോൺഗ്രസിന്റെ നാശം പൂർണ്ണതയിലെത്തിക്കാൻ കെപിസിസി പുനഃസംഘടനയിൽ കലാപം തുടരുന്നു .പുതിയ കമ്മറ്റിയിൽ വര്‍ക്കിങ് പ്രസിഡന്റിന് പകരം വൈസ് പ്രസിഡ‍ന്റുമാര്‍ മതിയെന്നാണ് മുല്ലപ്പള്ളി നേതൃത്വത്തിന്റ താല്‍പര്യം. എന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ കെ സുധാകരനോ കൊടിക്കുന്നില്‍ സുരേഷോ തയാറല്ല. വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചത് ഹൈക്കമാന്റാണെന്നും മാറ്റാന്‍ സംസ്ഥാന നേതൃത്വത്തിന് അധികാരമില്ലെന്നുമാണ് ഇരുവരുടേയും വാദം. പുനസംഘടന അനശ്ചിതമായി നീളുന്നതില്‍ കെ.പി.സി.സി പ്രസി‍ഡ‍ന്റിന് അതൃപ്തിയുണ്ട്.

ജൂലൈ അവസാനത്തോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട കെപിസിസി പുനഃസംഘടന ഓണം കഴിഞ്ഞും നടപ്പാക്കാനാകാതെ മുന്നോട്ടു പോകുന്നത് . പതിവ് ഗ്രൂപ്പ് വഴക്കുകൾക്ക് പുറമെ നോമിനികളെ കമ്മിറ്റിയിലെത്തിക്കാൻ ലക്ഷ്യമിട്ട് മുതിർന്ന നേതാക്കൾ ശുപാർശകളുമായി രംഗത്ത് വന്നതും പുനഃസംഘടനയെ വൈകിപ്പിക്കുകയാണ്. ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം എ ഗ്രൂപ്പ് അംഗീകരിച്ചെങ്കിലും ഐ ഗ്രൂപ്പിനുള്ളില്‍ തര്‍ക്കം തുടരുകയാണ്. അടൂര്‍ പ്രകാശ് എം.പി എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍,വി.എസ് ശിവകുമാര്‍ എന്നിവരെ ഭാരവാഹികളാക്കാനുള്ള തീരുമാനത്തോട് കെ.സി വേണുഗോപാലിനും കെ.മുരളീധരനും താല്‍പര്യമില്ല. ജനപ്രതിനിധികളാകാനും പാര്‍ട്ടി ഭാരവാഹികളാകാനും ഒരാള്‍ തന്നെയെങ്കില്‍ മറ്റ് നേതാക്കള്‍ എന്തിെനന്നാണ് കെ.മുരളീധരന്റ ചോദ്യം.ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ നിന്നുള്ള ദേശീയ നേതാക്കളായ എകെ ആന്റണി, കെസി വേണുഗോപാൽ, പിസി ചാക്കോ എന്നിവരാണ് സ്വന്തം നിലയ്ക്കുള്ള ലിസ്റ്റ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയിരുന്നത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളായ വിഎം സുധീരൻ ഉൾപ്പെടെയുള്ളവരും സ്വന്തം ആൾക്കാർക്ക് വേണ്ടി മുല്ലപ്പള്ളിയെ സമീപിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇതിനിടെ കെപിസിസി ജനറൽ സെക്രട്ടറിമാരാകാൻ മുൻമന്ത്രിമാരും നിലവിലെ ചില എംപിമാരും ശ്രമങ്ങൾ നടത്തുന്നതായും സൂചകളുണ്ട്. ജംബോ കമ്മിറ്റി രൂപീകരിക്കേണ്ടതില്ലെന്നും ഒരാൾക്ക് ഇരട്ടപ്പദവി പാടില്ലെന്നും നേരത്തെ നേതൃത്വം നിലപാടെടുത്തിരുന്നെങ്കിലും അതൊന്നും പ്രാവർത്തികമാക്കാൻ സാധ്യതയില്ല. വർക്കിങ് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങളെച്ചൊല്ലി മുതിർന്ന നേതാക്കൾ തന്നെ കടുംപിടുത്തത്തിലാണ്. ഉപതെരഞ്ഞെടുപ്പുകൾ കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പോലും കേന്ദ്ര നേതൃത്വം പുനഃസംഘടനാ വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആശങ്കയും പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്.

അനശ്ചിതത്വം തുടരുമ്പോഴും പാര്‍ട്ടി ഭാരവാഹിത്വം വേണമെന്ന കടുംപിടുത്തത്തിലാണ് മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.എസ് ശിവകുമാര്‍. ജനപ്രതിനിധികള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതോടെ 2012ല്‍ ഭാരവാഹികളായ െഎ ഗ്രൂപ്പ് നേതാക്കള്‍ക്ക് പോലും സ്ഥാനം നഷ്ടപ്പെടും. തര്‍ക്കം രൂക്ഷമായതോടെ വെള്ളിയാഴ്ച കൊച്ചിയിലും ശനിയാഴ്ച കോഴിക്കോടും ചേരാനിരുന്ന െഎ ഗ്രൂപ്പ് യോഗങ്ങളും നടന്നില്ല. വര്‍ക്കിങ് പ്രസിഡ‍ന്റ് സ്ഥാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച തര്‍ക്കമാണ് മറ്റൊരു കടമ്പ.

Top