കണ്ണൂർ : സണ്ണി ജോസഫ് മന്ത്രി സഭയിലേക്ക് എത്തുമ്പോൾ ഒഴിവാക്കുന്ന കെപിസിസി പ്രെസിഡണ്ട് സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി തുടങ്ങി . ഷാഫി പറമ്പിൽ , ആന്റോ ആന്റണി , ബെന്നി ബഹനാനും അവകാശവുമായി രംഗത്ത് ഉണ്ട് .മന്ത്രിമാരെ പ്രഖ്യാപിക്കുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് നീക്കം. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെ മാറ്റും. കെ സുധാകരന്‍ ഒഴിയുന്ന സമയത്ത് പലരും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ആ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. കര്‍ണാടകയില്‍ ഉള്ള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡല്‍ഹിയില്‍ എത്തുന്നത് അടിസ്ഥാനമാക്കിയാകും ചര്‍ച്ചകള്‍ പുനരാരംഭിക്കുക. രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സോണിയ ഗാന്ധിയുമായി ആശയവിനിമയം നടത്തും.സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡിലെ ധാരണ. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം ആവര്‍ത്തിക്കുന്നുണ്ടോയെന്നും നേതൃത്വം നിരീക്ഷിച്ചുവരികയാണ്. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ മൂന്ന് നേതാക്കളും ഈ ഘട്ടത്തിലും തയ്യാറല്ലിട്ടില്ലെന്നാണ് വിവരം.










