കെ​.പി​.സി​.സി പു​ന​സം​ഘ​ട​ന: അതൃപ്തി രേ​ഖ​പ്പെ​ടു​ത്താ​ൻ ഉമ്മൻചാണ്ടിക്ക് പിന്നാലെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഡ​ൽ​ഹി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​ന​സം​ഘ​ട​നയുമായി ബന്ധപ്പെട്ട അതൃപ്തി രേ​ഖ​പ്പെ​ടു​ത്താ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഡ​ൽ​ഹി​ക്ക്. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​ന്നാ​ലെയാണ് ചെന്നിത്തലയും ഡൽഹിക്ക് പുറപ്പെട്ടിരിക്കുന്നത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഹൈ​ക്ക​മാ​ൻ​ഡി​ൽ അ​തൃ​പ്തി അ​റി​യി​ക്കാ​ൻ ഡ​ൽ​ഹി​ക്ക് പോ​കു​മെ​ന്നാ​ണ് സൂ​ച​ന.

ഡ​ൽ​ഹി​യി​ൽ എ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി ബു​ധ​നാ​ഴ്ച കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഏ​ക​പ​ക്ഷീ​യ​മാ​യി നേ​തൃ​ത്വം പു​ന​സം​ഘ​ട​ന ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും നി​ല​പാ​ട്. അ​തേ​സ​മ​യം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഡ​ൽ​ഹി യാ​ത്ര​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ത​യാ​റാ​യി​ല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top