ശബരിമല സ്വർണക്കൊള്ളയും പിഎം ശ്രീയും പാരഡി ഗാനവുമെല്ലാം തിരിച്ചടിയായി.ശബരിമല കൊളള സര്‍ക്കാരിന് എതിരായ വികാരമായി മാറി..പത്മകുമാറിനെ സംരക്ഷിച്ചതും ജയം ഉറപ്പിച്ചുള്ള പ്രവർത്തനവും തിരിച്ചടിയായി.തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തി സിപിഎം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി സിപിഎം സംസ്ഥാന സമിതി.ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഘടനാപരമായ പോരായ്മകള്‍ സംഭവിച്ചെന്നും സമിതി വിലയിരുത്തി. അതേസമയം, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും യോഗം നിരീക്ഷിച്ചു. തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി രാഷ്ട്രീയ പ്രചാരണ ജാഥ സംഘടിപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളുടെ രൂക്ഷ വിമർശനം. ഒരു ആലോചനയും കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു, സിപിഐഎം – ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചാരണത്തിന് അത് ഒരളവ് വരെ വിശ്വാസ്യത കൂട്ടിയെന്നും വിമർശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും കേസിലെ പ്രതിയുമായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചുവെന്ന തോന്നൽ ഉണ്ടാക്കിയെന്നും നടപടി എടുക്കണമായിരുന്നുവെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് വലിയ തോതിൽ ഇക്കാര്യം പ്രചരിപ്പിക്കുകയുണ്ടായി ഇത് സമൂഹത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. കുറ്റക്കാരനായിട്ടും പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യമാണ് പ്രചാരണ സമയത്ത് പല ഭാഗത്ത് നിന്നും നേരിട്ടിരുന്നത്.

ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടു. തിരിച്ചു പിടിക്കാൻ നടപടികൾ ഉണ്ടാവണമെന്നും ആവശ്യമുയർന്നു. ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടുവെന്നത് യാഥാർത്ഥ്യമാണെന്നും തിരിച്ചു പിടിക്കാൻ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രശ്‌നം നേരിടേണ്ടിവരുമെന്നും അംഗങ്ങൾ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചത് തിരിച്ചടിയായെന്നും സംസ്ഥാന സമിതി വിലയിരുത്തി. സിപിഐഎം- ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചരണത്തിന് ഒരളവ് വരെ ഇതിലൂടെ വിശ്വാസ്യത കിട്ടി. ഇടത് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടുവെന്നും വിമർശനമുണ്ട്.

പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിനെതിരെയും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. സമൂഹമാധ്യമങ്ങളിലെ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. യുഡിഎഫിന്റെ സംവിധാനങ്ങളുടെ കിടപിടിക്കുന്ന പ്രതിരോധം തീർക്കാനായില്ലെന്നും വിമർശനം.തെരഞ്ഞെടുപ്പ് തോൽവി ചർച്ചചെയ്യാനായി ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനങ്ങൾ. 14 ജില്ലാ കമ്മിറ്റികളും ചർച്ച ചെയ്ത് തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്മേലുള്ള ചർച്ചയിലാണ് വിമർശനങ്ങൾ ഉയർന്നത്.

Top