യുവതികള്‍ കയറിയത് മുഖ്യമന്ത്രിയോടെയെന്ന് കെ സുധാകരന്‍: പിണറായി വില കൊടുക്കേണ്ടി വരുമെന്നും

കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് സര്‍ക്കാരിനും പിണറായി വിജയനുമെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ആചാരം ലംഘിച്ച് യുവതികള്‍ പ്രവേശിച്ചതിന് പിണറായി ഫാസിസ്റ്റ് വില കൊടുക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. യുവതികള്‍ ദര്‍ശനം നടത്തിയത് കള്ളന്മാരെ പോലെയാണ്..ചെയ്തത് ചെറിയ കാര്യം ആണെന്ന് പിണറായി കരുതേണ്ടന്നും യുവതികള്‍ കയറിയ വാര്‍ത്തയോട് പ്രതികരിച്ച് സുധാകരന്‍ പറഞ്ഞു.

വനിതാ പ്രവേശനം നടന്നു എന്നു പറയാനാകില്ലെന്ന് പറഞ്ഞ സുധാകരന്‍ യഥാര്‍ത്ഥ രീതിയില്‍ അല്ല യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. നീചമായ നീക്കമാണ് നടന്നതെന്നും സുധാകരന്‍ ആരോപിച്ചു. പുറത്ത് വരുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും സംശയമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Latest
Widgets Magazine