മുരളി കട്ടക്കലിപ്പിൽ !കോൺഗ്രസിലെ ഇരട്ടപദവിയിൽ പൊട്ടിത്തെറി! കേരളത്തിലെ കോൺഗ്രസും പിളരും ?മറ്റു നേതാക്കളൊക്കെ പിന്നെ എന്തിനെന്ന് രോഷത്തോടെ കെ. മുരളീധരന്‍

തിരുവനന്തപുരം :രാജ്യം ഒട്ടാകെ കോൺഗ്രസ് അമ്പേ തകർച്ചയിലാണ് .കേരളത്തിൽ മാത്രമാണ് ഇത്തിരി നിഥാകളുടെ കൂട്ടം എങ്കിലും ഉള്ളത് .മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിടുന്നവർ എല്ലാം ബിജെപിയിൽ എത്തുകയാണ് .കേരളത്തിൽ കോൺഗ്രസിൽ വീണ്ടും പിളർപ്പുണ്ടാകുമോ എന്നതല്ല എത്ര നേതാക്കൾ ബിജെപിയിൽ എത്തും എന്നതാണ് നോക്കിക്കാണേണ്ടത് .ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജകീയ തലയെടുപ്പോടെ ഉയർന്ന നേതാവായ മുരളീധരൻ വെട്ടി പൊട്ടിച്ചിരിക്കയാണിപ്പോൾ .കെപിസിസി പുനഃസംഘടനയില്‍ ഭാരവാഹികളെ നിശ്ചയിക്കാന്‍ കൂടിയാലോചന നടത്തിയില്ലെന്നും ചിലര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കെ. മുരളീധരന്‍ പച്ചക്ക് പരാതിപ്പെട്ടിരുന്നു .നിങ്ങൾ കുറച്ചുപേർ തന്നെയിരുന്നു തീരുമാനം എടുക്കാൻ ഇതെന്താ ‘നിങ്ങളുടെ തറവാട്ടു സ്വത്താണോ കോൺഗ്രസ് എന്ന് മുരളി ദ്വയാർത്ഥം പ്രയോഗിച്ചെങ്കിലും പറഞ്ഞത് ‘മറ്റു നേതാക്കളൊക്കെ പിന്നെ എന്തിന് …എന്ന് മയത്തിലാണ് ..

മുന്‍ കെപിസിസി പ്രസി‍ഡന്റായിട്ട് പോലും പുനഃസംഘടന സംബന്ധിച്ച് ഒരു കാര്യവും തന്നോട് ആലോചിച്ചിട്ടില്ല. രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത്. ഭാരവാഹികളായി ഒരാളുടേയും പേരു നിര്‍ദേശിക്കാന്‍ ഇനിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാം. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം ഇനി ആരും ചോദിക്കേണ്ടതില്ലെന്നുമാണ് മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ കത്തിലെ ഉള്ളടക്കം. മുരളീധരന്‍ നിര്‍ദേശിച്ച പേരുകള്‍ക്കു പകരം മറ്റു ചിലരെ ഭാരവാഹികളാക്കിയതാണ് പ്രകോപനത്തിന് കാരണം.

പ്രധാന നേതാക്കളെ ഒഴിവാക്കി അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍, എ.പി.അനില്‍ കുമാര്‍ തുടങ്ങിയ ജനപ്രതിനിധികളെ ഭാരവാഹികളാക്കുന്നതില്‍ ഐ ഗ്രൂപ്പില്‍തന്നെ എതിര്‍പ്പുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയാണ് കെ.മുരളീധരന്റ കത്ത്. ജനപ്രതിനിധികളാകാനും ഭാരവാഹികളാകാനും ഒരേ നേതാക്കള്‍ത്തന്നെ മതിയെങ്കില്‍ മറ്റു നേതാക്കള്‍ എന്തിനെന്നാണ് മുരളീധരന്റ ചോദ്യം.

Top