ഇ​ന്ത്യ​ൻ ജു​ഡീ​ഷ​റി ച​രി​ത്ര​ത്തി​ൽ ആ​ദ്യം!! പീ​ഡ​ന പ​രാ​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് മൊ​ഴി ന​ൽ​കി

ന്യൂ​ഡ​ൽ​ഹി:ഇ​ന്ത്യ​ൻ ജു​ഡീ​ഷ​റി ച​രി​ത്ര​ത്തി​ൽ ആ​ദ്യമായി തനിക്കെതിരെ ഉയർന്ന പീ​ഡ​ന പ​രാ​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് മൊ​ഴി ന​ൽ​കി.മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും രഞ്ജൻ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.ആഭ്യന്തര സമിതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് ആരോപിച്ചു ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ഇതേതുടർന്ന് എക്സ് പാർട്ടി നടപടിയായി തുടരാൻ സമിതി തീരുമാനിച്ചു. സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മൊഴി നൽകാൻ ചീഫ് ജസ്റ്റിസ് സന്നദ്ധനാകുകയായിരുന്നു.

പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റീ​സ് ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ആ​ഭ്യ​ന്ത​ര സ​മി​തി​ക്കു മു​ന്പാ​കെ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഹാ​ജ​രാ​യ​ത്. ആ​രോ​പ​ണ​ങ്ങ​ൾ ചീ​ഫ് ജ​സ്റ്റീ​സ് നി​ഷേ​ധി​ച്ച​താ​യാ​ണു വി​വ​രം. ഇ​ന്ത്യ​ൻ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ചീ​ഫ് ജ​സ്റ്റീ​സ് പീ​ഡ​നാ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ക​മ്മി​റ്റി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കു​ന്ന​ത്. ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ആ​ഭ്യ​ന്ത​ര സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നു പ​രാ​തി​ക്കാ​രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ത​ന്‍റെ അ​ഭി​ഭാ​ഷ​ക​യെ തെ​ളി​വെ​ടു​പ്പി​ൽ ഹാ​ജ​രാ​ക്കാ​ൻ സ​മ്മ​തി​ക്കാ​ത്ത​തും താ​ൻ നി​ർ​ദേ​ശി​ച്ച ഫോ​ണു​ക​ളി​ൽ​നി​ന്നു തെ​ളി​വെ​ടു​ക്കാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി നി​സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് എ​ക്സ് പാ​ർ​ട്ടി ന​ട​പ​ടി​യാ​യി തു​ട​രാ​ൻ സ​മി​തി തീ​രു​മാ​നി​ച്ചു. ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ, ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദു മ​ൽ​ഹോ​ത്ര, ഇ​ന്ദി​ര ബാ​ന​ർ​ജി എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന ആ​ഭ്യ​ന്ത​ര സ​മി​തി. സു​പ്രീം​കോ​ട​തി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​രി​യാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രേ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

Top