കേരളത്തിൽ ഹിന്ദു വികാരം ആളിക്കത്തിക്കാൻ ബിജെപി..മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും പിടിച്ചെടുക്കാൻ അമിത്ഷാ തന്ത്രം !വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കുമെന്നുറപ്പിച്ച് ആര്‍എസ്എസ്!!

തിരുവനന്തപുരം: കേരളപിടിക്കാൻ അമിത് ഷാ തന്ത്രം .മുസ്ലിം കൂട്ടത്തോടെ കോൺഗ്രസിന് വോട്ടു ചെയ്തു എന്നും അതാണ് കേരളത്തിൽ യുഡിഎഫ് വിജയത്തിന് കാരണമായത് എന്നുമുള്ള പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തുന്നു .ഹിന്ദു ഏകീകരണവും ഉണ്ടാകുന്നതിലൂടെ കേരളത്തിലെ ഹിന്ദുക്കൾ ബിജെപിയോട് ചാവുണ്ടാകും എന്നും ബിജെപി വിലയിരുത്തുന്നു . ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർകാവും മഞ്ചേശ്വരവും പിടിച്ചെടുക്കാൻ അമിത് ഷാ തന്ത്രം പുറത്തെടുക്കും. അതിനാൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലും കാസര്‍ഗോഡെ മഞ്ചേശ്വരത്തുമാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. വട്ടിയൂര്‍ക്കാവ് എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് എംഎല്‍എ പി അബ്ദുള്‍ റസാഖ് അന്തരിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

ഈ രണ്ട് മണ്ഡലങ്ങളിലും ഇത്തവണ വോട്ട് വിഹിതം ഉയര്‍ന്നെന്നതാണ് ബിജെപിയുടെ പ്രതീക്ഷയ്ക്കാധാരം. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് 53,545 വോട്ടുകള്‍ കിട്ടിയപ്പോള്‍ കുമ്മനത്തിന് ഇവിടെ നിന്ന് 50,709 വോട്ടുകളാണ് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കുമ്മനം മണ്ഡലത്തില്‍ രണ്ടാമതായിരുന്നു. മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ ആര്‍എസ്എസ് നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. അതുകൊണ്ട് തന്നെ കുമ്മനത്തിന്‍റെ പരാജയത്തില്‍ ആര്‍എസ്എസും കടുത്ത പ്രതിസന്ധിയിലാണ്.

ഇതോടെ എന്തുവിലകൊടുത്തും കുമ്മനത്തെ നിയമസഭയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ആര്‍എസ്എസ് നേതൃത്വം. അതേസമയം കുമ്മനം മത്സരിക്കുന്നില്ലെങ്കില്‍ വട്ടിയൂര്‍ക്കാവിലേക്ക് സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ള മത്സരിച്ചേക്കാനും സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തന്നെ വീണ്ടും ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിനായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു സുരേന്ദ്രന്‍റെ ആരോപണം. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ അബ്ദുള്‍ റസാഖ് മരിച്ചു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ ഇതിനിടെ ശബരിമല സ്ത്രീപ്രവേശന വിവാദം ഉടലെടുക്കുകയും പ്രതിഷേധങ്ങളുടെ മുന്‍പന്തിയില്‍ കെ സുരേന്ദ്രന്‍ നിലയുറപ്പിക്കുകയും ചെയ്തു. ഇതോടെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി ദേശീയ നേതൃത്വം പരിഗണിക്കുകയായിരുന്നു. പിന്നാലെയാണ് വീണ്ടും കേസുമായി മുന്നോട്ട് പോകാനില്ലെന്ന് സുരേന്ദ്രന്‍ തിരുമാനിക്കുകയായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ഇത്തവണ മണ്ഡലത്തില്‍ 68,000 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന് ലഭിച്ചത് 33,000 ത്തില്‍ താഴെ വോട്ടുകളാണ്. അതേസമയം ഇവിടെ ബിജെപിയാണ് രണ്ടാമത് എത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി രവീശ ന്ത്രി കുണ്ടാറിന് 57,000 വോട്ടുകളാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ബിജെപി വലിയ പ്രതീക്ഷയാണ് മണ്ഡലത്തില്‍ വെയ്ക്കുന്നത്. കെ സുരേന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Top