ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി;പാകിസ്ഥാന് വീണ്ടും നാണക്കേട് !! രാജ്യാന്തര കോടതിയെ സമീപിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ലെന്ന് പാക് സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കി.കേസ് നിലനില്‍ക്കില്ലെന്ന് ഇമ്രാന്‍ഖാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി. പാകിസ്താന്‍ നിയമമന്ത്രാലയത്തിലെ വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു കരാറും നിലനില്‍ക്കുന്നില്ല. അതിനാല്‍ രാജ്യാന്തര കോടതിയിലേക്ക് കേസ് പോകുന്നത് തിരിച്ചടിയാകുമെന്ന നിര്‍ദേശമാണ് ഇമ്രാന്‍ഖാന് ലഭിച്ചത്. അതേസമയം ഇന്ന് മുസഫറാബാദില്‍ നടന്ന പ്രതിഷേധ റാലിയില്‍ മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇംമ്രാന്‍ഖാന്‍ നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദി ഭീരുവാണെന്നും അക്രമിയായ ഒരു ഭരണാധികാരിക്ക് മാത്രമേ കശ്മീരിലെ ജനങ്ങളോട് ഇപ്രകാരം പ്രവര്‍ത്തിക്കാനാകൂവെന്നും ഇമ്രാന്‍ഖാന്‍ വിമര്‍ശിച്ചു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ഇംമ്രാന്‍ഖാന്‍ കുറ്റപ്പെടുത്തി.വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാമെന്നും സമിതി അറിയിച്ചു. കശ്മീരിന് വേണ്ടി അവസാനം വരെ പോരാടുമെന്ന് കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി

Top