ഭീകരാക്രമണ ഭീഷണി;ജമ്മു കശ്മീരിൽ 30000 നടുത്ത് സൈനികരെ വിന്യസിച്ചു!!ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും വീട്ടുതടങ്കലിൽ!!..

ന്യുഡൽഹി:ജമ്മു കശ്മീരിൽ 30000 നടുത്ത് സൈനികരൊണ് ഭീകരാക്രമണ ഭീഷണിയെ തുടർന്ന് വിന്യസിച്ചിട്ടുള്ളത്.ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും വീട്ടുതടങ്കലിൽ!! കശ്മീരിൽ പ്രത്യേക സാഹചര്യമെന്ന് വിലയിരുത്തൽ .കശ്മീരിൽ 2 ദിവസത്തിനകം എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ആശങ്കയ്ക്കിടെ സുരക്ഷാ സന്നാഹം വീണ്ടും ശക്തമാക്കി; ശ്രീനഗറിൽ അനിശ്ചിതകാലത്തേക്ക് നിശാനിയമം പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി. കോൺഗ്രസ് നേതാവ് ഉസ്മാൻ മാജിദ്, സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരും വീട്ടുതടങ്കലിലായതായി സൂചനയുണ്ട്.ഒമർ അബ്ദുള്ളയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ് ചെയ്തു .

ദില്ലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും മണിക്കൂറുകൾ നീളുന്ന ചർച്ച നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം വർധിക്കുന്ന തരത്തിലുള്ള ഒരു നിലപാടപം സ്വീകരിക്കരുതെന്ന് കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ ഞായറാഴ്ച വൈകിട്ട് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇത് രാഷ്ട്രങ്ങളെ നശിപ്പിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി കാത്തുസൂക്ഷിക്കാൻ പോരാടുമെന്നും നേതാക്കൾ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘർഷസാധ്യത മുന്നിൽക്കണ്ട് സംസ്ഥാനത്തു മൊബൈൽ വഴിയുള്ള ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായും അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാൻ നിർദേശം നൽകി; പരീക്ഷകൾ മാറ്റിവച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ചർച്ച നടത്തി. കശ്മീർ വിഷയം മുൻനിർത്തി പ്രത്യേക കാബിനറ്റ് യോഗം ഇന്നു രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേരും.

പാർലമെന്റ് സമ്മേളനം കഴിഞ്ഞതിനു ശേഷം അമിത് ഷാ കശ്മീർ സന്ദർശിക്കുമെന്നു സൂചനയുണ്ട്. കശ്മീരിൽ അർധസൈനിക വിഭാഗത്തെ കൂടുതലായി വിന്യസിച്ചതും അമർനാഥ് യാത്രയുൾപ്പെടെ നിർത്തിവച്ച് തീർഥാടകരോടും ടൂറിസ്റ്റുകളോടും സംസ്ഥാനം വിടാൻ നിർദേശിച്ചതുമാണ് ആശങ്കകൾക്കിടയാക്കിയത്. പാക്കിസ്ഥാൻ വലിയ ഭീകരാക്രമണം ലക്ഷ്യമിടുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണിത് എന്ന വിശദീകരണമാണ് കേന്ദ്രം നൽകുന്നത്. കശ്മീരിനും കശ്മീരികൾക്കും പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയുടെ 35 എ, 370 വകുപ്പുകൾ സർക്കാർ റദ്ദാക്കാൻ പോകുന്നുവെന്നാണ് പൊതുവെ ചർച്ച ചെയ്യപ്പെടുന്നത്.

Top