ദ്വിദിനസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനില്‍; പത്തിലധികം ധാരണാപത്രങ്ങള്‍ ഒപ്പിടും

ന്യൂഡല്‍ഹി: ദ്വിദിനസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഇന്നുമുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി പുറപ്പെട്ടത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷെറിങുമായും ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പത്തിലധികം ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുചിരാ കാംബോജ് പറഞ്ഞു. അഞ്ച് ഉദ്ഘാടനച്ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയായുള്ള രണ്ടാം വരവില്‍ അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്.

Top