നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധിയോ? മത്സരിച്ചാല്‍ പ്രിയങ്കയ്ക്ക് വിജയമുറപ്പെന്ന് ശിവസേന നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ വിജയിക്കുമെന്ന് ശിവസേന (യു.ബി ടി) എം.പി പ്രിയങ്ക ചതുര്‍വേദി. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭ മണ്ഡലങ്ങളില്‍ മോദിയുടെ കോട്ടയാണ് വാരണാസി. രണ്ട് തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ നിന്നാണ് മോദി മത്സരിച്ചതും വിജയിച്ചതും.

പ്രിയങ്കാ ഗാന്ധിക്ക് അമേത്തിയില്‍ നിന്നോ വാരണാസിയില്‍ നിന്നോ മത്സരിക്കാം. മണ്ഡലം ഏതായാലും അവര്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. വിശാല പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രകടമായ അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്. ഇന്‍ഡ്യ സഖ്യത്തെ കുറിച്ച് പാര്‍ലമെന്റ് മുതല്‍ ചെങ്കോട്ടയില്‍ വരെയെത്തിയ മോദിയുടെ വിമര്‍ശനം ഈ അസ്വാരസ്യത്തിന്റെ സൂചനയാണെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top