ലീഗുമായി പ്രശ്‌നങ്ങളില്ല; സിപിഎമ്മിന് ജാള്യതയാണ്: ചെന്നിത്തല

തിരുവനന്തപുരം: അണികള്‍ കൊഴിഞ്ഞു പോകുന്നതിന്റ ജാള്യത മറച്ചുവെക്കാനാണ് സിപിഎം കോണ്‍ഗ്രസിനു ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുസ്‌ലിം ലീഗുമായി യാതൊരു പ്രശ്‌നവുമില്ല. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിനു നീക്കം നടക്കുന്നുണ്ടെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.1991 കുപ്രസിദ്ധമായ ലെ വടകര ബേപ്പൂര്‍ മോഡലില്‍ പരീക്ഷണത്തിനാണ് യു.ഡി.എഫ്. അണിയറ ശ്രമമരാംഭിച്ചിരിക്കുന്നെന്നും മുന്നണിക്കു പുറത്തുള്ള കക്ഷികളുമായി തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കാനുള്ള യു.ഡി.എഫ്.തീരുമാനം ഇതാണു വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മുന്നണിക്ക് പുറത്തുള്ള ഏതൊക്കെ കക്ഷികളുമായാണ് ധാരണയുണ്ടാക്കുന്നതെന്ന് യു.ഡി.എഫ്. നേതൃത്വം തുറന്നു പറയണമെന്നും ബി.ജെ.പിയെ മുഖ്യശത്രുവായി കണ്ടുള്ള മുന്നണിയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുസ്ലിം ലീഗ് പറയുമ്പോഴാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ബി.ജെ.പി. സഖ്യത്തിന് ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.

Top