മോദിയെ പുകഴ്ത്തിയ ജി സുധാകരന് അഭിനന്ദനം,പിണറായിക്കെതിരെ പ്രതികരിക്കുന്നവരെ സംരക്ഷിക്കും. ജീവഭയം മറന്ന് പിണറായിയുടെ കുടുംബാധിപത്യത്തിനെതിരെ പ്രതികരിക്കുന്ന സിപിഐഎം നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും: ശോഭാ സുരേന്ദ്രൻ

കൊച്ചി :പിണറായിക്കെതിരെ പ്രതികരിക്കുന്നവരെ സംരക്ഷിക്കും. ജീവഭയം മറന്ന് പിണറായിയുടെ കുടുംബാധിപത്യത്തിനെതിരെ പ്രതികരിക്കുന്ന സിപിഐഎം നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ .നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയെന്ന് പറഞ്ഞ ജു സുധാകരനെ അഭിനന്ദിച്ച് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു .

നരേന്ദ്രമോദി നല്ല ഭരണാധികാരിയെന്ന ജി സുധാകരന്റെ പരാമർശം ഏറ്റെടുക്കുകയായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മോദിജിയെക്കുറിച്ചുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞ ജി സുധാകരന് നന്ദിയെന്നാണ് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഐഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകുമെന്നും ശോഭാ സുരേന്ദ്രൻ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും മോദി സർക്കാർ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നുമുൾപ്പടെയുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞതിന് ജി സുധാകരൻ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും. ഒരു പൊതുപ്രവർത്തകന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന സുധാകരന്റെ ഈ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ജി സുധാകരന്റെ ചിത്രം കൂടി പോസ്റ്റ് ചെയ്തുകൊണ്ടാണ് ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മോദിജിയെ കുറിച്ചുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞ ജി സുധാകരന് നന്ദി

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും മോദി സർക്കാർ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നുമുൾപ്പടെയുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞതിന് മുൻ മന്ത്രി ശ്രീ ജി സുധാകരനോട് നന്ദി പറയുന്നു. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും. സിപിഎമ്മിന്റെ തീവെട്ടി കൊള്ളക്കെതിരെ അങ്ങ് സ്വീകരിച്ച നിലപാടിന് അഭിനന്ദനവും രേഖപ്പെടുത്തുന്നു.

Top