കേരളത്തെ സൊമാലിയയുമായി ഉപമിച്ചത് തീരെ കുറഞ്ഞു പോയെന്നേ പറയാന്‍ പറ്റൂ; മോദി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് സുരേഷ് ഗോപി

Suresh_Gopi

തിരുവനന്തപുരം: കേരളത്തില്‍ സൊമാലിയയിലേക്കാള്‍ പട്ടിണി കൂടുതലാണെന്ന് നരേന്ദ്രമോദി പറഞ്ഞതില്‍ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, മോദി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നാണ് നടനും എംപിയുമായ സുരേഷ് ഗോപി പറയുന്നത്. കേരളത്തെ സൊമാലിയയുമായി ഉപമിച്ചത് തീരെ കുറഞ്ഞു പോയെന്നേ പറയാന്‍ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിയുടെ സൊമാലിയന്‍ പരാമര്‍ശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും സുരേഷ് ഗോപി പറയുകയുണ്ടായി. മുഖ്യമന്ത്രിയുടെ പ്രതിരോധം ബൂമറാങ്‌പോലെ തിരിച്ചടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തെ ആഫ്രിക്കയിലെ ദരിദ്രരാജ്യമായ സൊമാലിയയുമായി താരതമ്യം ചെയ്തു മോദി പ്രചാരണ വേദികളില്‍ പ്രസംഗിച്ചതു വന്‍ പ്രതിഷേധവും വിവാദവും സൃഷ്ടിച്ചിരുന്നു. കേരളത്തിലെ ആദിവാസി ദലിത് മേഖലകളിലെ ശിശുമരണ നിരക്ക് സൊമാലിയയിലേക്കാള്‍ കൂടുതലാണെന്നായിരുന്നു മോദി കുറ്റപ്പെടുത്തിയത്. ഇതിനെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഗുജറാത്തിനെക്കാളും ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളമെന്നും അപ്പോള്‍ ഇന്ത്യയെയും ഗുജറാത്തിനെയും മോദി എന്തുവിളിക്കുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നു.

Top