കെ.പി.സി.സിയുടെ അനങ്ങാപ്പാറ നയം കണ്ണൂര്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്:വിശാല ഐ ഗ്രൂപ്പിലും വിള്ളല്‍;ഡി.സി.സി.പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സജീവ് ജോസഫ്

കണ്ണൂര്‍ : കണ്ണൂരില്‍ കെപിസിസി. ജനറല്‍ സെക്രട്ടറിമാരായ പി.രാമകൃഷ്ണനും സജീവ് ജോസഫും,വി.എ നാരായണനും മുന്‍ മന്ത്രി കെ.സുധാകരനും ഡി.സി.സി. പ്രസിഡണ്ടിനുമെതിരെ പോരാടാനുറച്ച് രംഗത്ത്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ നിന്നും കെപിസിസി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനെ ഇറക്കി വിട്ടതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കവെയാണ് സുധാകര വിരുദ്ധര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചതും നേരിട്ടുള്ള പോരിനിറങ്ങുന്നതും. സജീവ് ജോസഫിന് പിന്‍തുണയുമായി പി.രാമകൃഷ്ണന്‍ രംഗത്തിറങ്ങുകയും ചെയ്തതോടെ സുധാകരനും ഡി.സി.സി. നേതൃത്വത്തിനും നേരിടേണ്ടി വന്നിരിക്കുന്നത് സമീപകാലത്തെ ഏറ്റവും ശക്തമായ ഗ്രൂപ്പു പോരാട്ടമാണ്.
സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ യോഗത്തില്‍ നിന്നും ഇറക്കി വിട്ടത് ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം നടപടിക്രമമാണ് ജില്ലാ നേതൃത്വം കൈക്കൊള്ളുന്നതെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. ജില്ലയിലെ കെപിസിസി. ഭാരവാഹി എന്ന നിലയില്‍ പങ്കെടുത്ത സജീവിനെ യോഗത്തില്‍ നിന്നും പുറത്താക്കുക മാത്രമല്ല സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി ആവശ്യപ്പെട്ടെന്നും പറഞ്ഞ് അപമാനിക്കുക കൂടി ചെയ്‌തെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. പ്രശ്‌നം രൂക്ഷമായപ്പോള്‍ താനടക്കമുള്ളവര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.

 

                        കെ.പി.സി.സിയുടെ അനങ്ങാപ്പാറ നയം കണ്ണൂര്‍ കോണ്‍ഗ്രസ്           പൊട്ടിത്തെറിയിലേക്ക്:വിശാല ഐ ഗ്രൂപ്പിലും വിള്ളല്‍.ഡി.സി.സി.പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സജീവ് ജോസഫ്.

കൂനിമ്മേല്‍ കുരുപോലെ കെ .സുധാകരനെതിരെ അടിക്കാനുള്ള അടുത്ത ആയുധവും സുധാകര വിരുദ്ധ ചേരിക്ക് കിട്ടിയിരിക്കയാണ്കെ സുധാകരന്റെ ബിജെപി ബന്ധം ഉറപ്പിച്ചുകൊണ്ടുള്ള സുധാകരന്‍ സൗത്ത് ലൈവ് ഓണ്‍ലൈനുമായി  നടത്തിയ ഒരു അഭിമുഖം .

കെപിസിസി. പ്രസിഡണ്ടിന്റെ നിര്‍ദേശാനുസരണവും ഡി.സി.സി. പ്രസിഡണ്ട് ആവശ്യപ്പെട്ടതു പ്രകാരവുമാണ് താന്‍ യോഗത്തില്‍ പങ്കെടുത്തതെന്ന് സജീവ് ജോസഫ് പറയുന്നു. ഇത് തെളിയിക്കാന്‍ തന്നെ ടെലിഫോണ്‍ വിളിച്ച രേഖകള്‍ പരിശോധിക്കാമെന്നും സജീവ് ജോസഫ് ഡി.സി.സി. പ്രസിഡണ്ട് കെ.സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. തന്നെ വിളിച്ചു വരുത്തി ഡി.സി. സി. പ്രസിഡണ്ടും സണ്ണി ജോസഫ് എം. എല്‍.എ. യും അപമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമാണ് താന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ യോഗത്തില്‍ വച്ച് ആവശ്യപ്പെട്ടെന്ന് പ്രചാരണം. തന്നെ ഇകഴ്‌ത്തിക്കാട്ടാന്‍ കെ.സുധാകരന്റെ പിന്‍തുണയോടെ നടക്കുന്ന കുത്സിത ശ്രമമാണ് ഇതിന്റെ പിന്നില്‍. തന്നെ യോഗത്തില്‍നിന്ന് ഇറക്കി വിട്ട സംഭവം മന്ത്രി കെ.സി. ജോസഫ് കെപിസിസി. യോഗത്തില്‍ തന്നെ ഉന്നയിച്ചിരുന്നു. നാല് കെപിസിസി. ജനറല്‍ സെക്രട്ടറിമാര്‍ ഇക്കാര്യം കെ.പി.സി. പ്രസിഡണ്ടിനെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Sunny joseph copy
തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഡി.സി.സി. ക്കും സുധാകരനും കരിനിഴലായി പിന്‍തുടരുമ്പോള്‍ കെപിസിസി. ജനറല്‍ സെക്രട്ടറിയെ യോഗത്തില്‍ നിന്നും ഇറക്കി വിട്ടത് മറ്റൊരു തിരിച്ചടി കൂടി ആവുകയാണ്. ജില്ലയിലെ സുധാകര വിരുദ്ധര്‍ ഒന്നിച്ചുനിന്ന് പൊരുതാനൊരുങ്ങുകയാണ്. വിശാല ഐ. വിഭാഗത്തിലെ കെ.പി.സി. സി. ജനറല്‍ സെക്രട്ടറിമാരായ സജീവ് ജോസഫും വി.എ. നാരായണനും സുധാകരവിരുദ്ധ സേനയിലെത്തിയതോടെ പ്രവര്‍ത്തക പിന്‍തുണ ഏറിയിരിക്കയാണ്. സുധാകര ചേരിയിലെ സുമാ ബാലകൃഷ്ണനൊഴിച്ച് മറ്റെല്ലാ കെപിസിസി. ഭാരവാഹികളും ഒന്നിച്ച് അണിനിരക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ സുധാകരയുഗത്തിന് അവസാനം കുറിക്കുമെന്ന ആവേശത്തോടെയാണ് എതിരാളികള്‍ പടനീക്കം നടത്തുന്നത്.
താന്‍ പോരിമക്കുവേണ്ടി കെ.സുധാകരന്‍ നടത്തുന്ന പ്രവര്‍ത്തനത്തിന് അംഗീകാരം നല്‍കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചു പോന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ്സ് ഇത്രയും തകര്‍ന്ന സംഭവങ്ങള്‍ അരങ്ങേറിയിട്ടും നേതൃത്വം കെ.സുധാകരന് ക്ലീന്‍ ചീട്ട് നല്കിയത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്‌ത്തിയിരിക്കയാണ്. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കാതെ ഇനിയും സുധാകരനെ താങ്ങി നിര്‍ത്തുകയാണെങ്കില്‍ പാര്‍ട്ടി നാശത്തിലേക്ക് കുതിക്കുമെന്ന് ‘എ’ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.sajeev joseph k sudhakaran
കെ.സുധാകരനു മുന്നില്‍ മുഖ്യമന്ത്രിയും കെപിസിസി. പ്രസിഡണ്ടും മുട്ടുമടക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്താണെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ കെ.സുധാകരന്റേയും ഡി.സി.സി.യുടേയും മുന്നില്‍ സംസ്ഥാന നേതാക്കള്‍ അടിയറവു പറഞ്ഞ അവസ്ഥയിലാണ്. കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയിട്ടും കെ.പി.സി.പ്രസിഡണ്ട് അച്ചടക്കത്തിന്റെ വാളോങ്ങി നില്‍ക്കുന്നു. പ്രാദേശിക അംഗീകാരമുള്ളവരെ വെട്ടിനിരത്തുമ്പോള്‍ മുഖ്യമന്ത്രിയും കെപിസിസി. പ്രസിഡണ്ടും ഇടപെട്ടില്ല. കെ.സുധാകരനെ ഭയപ്പെടുന്ന അവസ്ഥയിലാണവര്‍.

കെ.സുധാകരന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്ള അമിതമായ ഇടപെടലാണ് ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഈ ഇടപെടലാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പ്രവര്‍ത്തകവികാരം കണക്കിലെടുത്ത് കെ.സുധാകരനും ഡി.സി.സി.ക്കുമെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് ‘എ’ഗ്രൂപ്പുകാര്‍.sajeev2
കണ്ണൂര്‍ കോര്‍പ്പറേഷന്‍, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമ പഞ്ചായത്തുകള്‍, എന്നിവയില്‍ കെ.സുധാകരന്‍ നേരിട്ട് ഇടപെട്ടതിന്റേയും അതിലൂടെ പരാജയപ്പെട്ടതിന്റേയും കാരണങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള കുറ്റപത്രം എ.വിഭാഗം തയ്യാറാക്കിക്കഴിഞ്ഞത്. വിദ്യാഭ്യാസ മാഫിയാ തലവന്റെ ഭാര്യ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചതും മണല്‍ മാഫിയക്കാരനും മറ്റും കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ത്ഥിയായതും കുറ്റപത്രത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയപ്പോഴും കണ്ണൂര്‍ ഡി.സി.സി. പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ നാണമില്ലാതെ സ്ഥാനത്തു തുടരുകയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏക പക്ഷീയമായി നടത്തിയെന്ന ആരോപണം ഉള്ളപ്പോള്‍ കെ സുധാകരന്‍ ചില കെപിസിസി. ഭാരവാഹികകള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ല എന്ന ആക്ഷേപവും ഉയര്‍ത്തിയിരിക്കയാണ് വിശാല ഐ. വിഭാഗത്തിലെ കെപിസിസി. ജനറല്‍ സെക്രട്ടറിമാരായ വി.എ. നാരായണന്‍ , സജീവ് ജോസഫ്, എന്നിവര്‍ സുധാകരന്റെ നടപടിക്കെതിരെ രംഗത്തു വന്നത്. മാദ്ധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെ ഇത്തരം പ്രചാരണം നടത്തിയ സുധാകരനെതിരെ ഇവര്‍ കെപിസിസി ക്ക് പരാതി നല്‍കിയിരുന്നു. അതേ സമയം ഒരു വിഭാഗം പ്രവര്‍ത്തകര്‍, നേതാക്കള്‍, പരസ്യവിവാദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.sajeev -1
വിവാദങ്ങള്‍ ഞങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും സിപിഐ.(എം) പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ കെപിസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ‘എ’ ഗ്രൂപ്പും വിശാല ‘ഐ’ യിലെ ഒരു വിഭാഗവും സുധാകരനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ സംസ്ഥാന നേതൃത്ത്വത്തിന് ഇനി സുധാകരനെ സംരക്ഷിക്കാനാകില്ലെന്ന അവസ്ഥയിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പാര്‍ട്ടി ഗുരുതരാവസ്ഥയിലായിരുന്നപ്പോഴും കെപിസിസി. പ്രസിഡണ്ടോ മുഖ്യമന്ത്രിയോ ഇടപെട്ടില്ല എന്നതും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയായി പ്രവര്‍ത്തകര്‍ എടുത്തു കാട്ടുന്നു. നിയമ സഭാ തെരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന നേതൃത്വമാണ് ഭരണ പാര്‍ട്ടി തലത്തിലിന്നുള്ളതെന്നും അവര്‍ ആക്ഷേപിക്കുന്നു.കണ്ണൂരില്‍ സുധാകരനും ഡി.സി.സി. നേതൃത്വവും നടത്തിയ വഞ്ചനക്കെതിരെ ഉരിയാടാന്‍ പോലും ധൈര്യമില്ലാത്ത നേതൃത്വമാണ് ഇന്ന് കേരളത്തിലുള്ളതെന്നും അവര്‍ ആരോപിക്കുന്നു. അച്ചടക്കം ലംഘിച്ചത് ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ നേതൃത്വം തയ്യാറാവണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
അതിനിടെ കെ .സുധാകരന്റെ ബിജെപി ബന്ധത്തിന്റെ വെളിപ്പെടുത്തലുകള്‍ ഏറെ കോളിളക്കം സൃഷ്ടിക്കാനിടയാകും .പി.ജയരാജന്‍ ഇതിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാകിയിട്ടുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത്‌ ലൈവിനു നല്‍കിയ അഭിമുഖത്തിലാണ്‌ സുധാകരന്‍ ആര്‍.എസ്‌.എസുമായുള്ള വോട്ടുകച്ചവടം തുറന്നു സമ്മതിക്കുന്നത്‌. തദ്ദേശതെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പേ തന്നെ സുധാകരന്‍ താന്‍ പലഘട്ടങ്ങളിലും ആര്‍.എസ്‌.എസിനെ സഹായിച്ചിട്ടുണ്ടെന്ന്‌ പരസ്യപ്രഖ്യാപനം നടത്തുകയുണ്ടായി. ഇപ്പോള്‍ വീണ്ടും സുധാകരന്‍ ആര്‍.എസ്‌.എസുമായുള്ള ഉറ്റബന്ധം അടിവരയിട്ട്‌ വ്യക്‌തമാക്കിയിരിക്കയാണ്‌. ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള ആര്‍.എസ്‌.എസുമായി വോട്ട്‌ കച്ചവടം നടത്തിയതിനെക്കുറിച്ച്‌ സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ജനങ്ങളോട്‌ മാപ്പുപറയണം. അല്ലാത്തപക്ഷം മതനിരപേക്ഷതയെക്കുറിച്ച്‌ പറയാന്‍ കോണ്‍ഗ്രസിന്‌ യാതൊരു ധാര്‍മികാവകാശവുമില്ലാതെ വരും.
തദ്ദേശതെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പേ തന്നെ സുധാകരന്‍ താന്‍ പലഘട്ടങ്ങളിലും ആര്‍എസ്എസിനെ സഹായിച്ചിട്ടുണ്ടെന്ന് പരസ്യപ്രഖ്യാപനം നടത്തുകയുണ്ടായി. ഇപ്പോള്‍ വീണ്ടും സുധാകരന്‍ ആര്‍എസുമായുള്ള ഉറ്റബന്ധം അടിവരയിട്ട് വ്യക്തമാക്കിയിരിക്കയാണ്. ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസുമായി വോട്ട് കച്ചവടം നടത്തിയതിനെക്കുറിച്ച് സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പുപറയണം. അല്ലാത്തപക്ഷം മതനിരപേക്ഷതയെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസിന് യാതൊരു ധാര്‍മികാവകാശവുമില്ലാതെ വരും.

പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനക്കാരനാണ് സുധാകരനെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കയാണ്. അതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതേക്കുറിച്ചെല്ലാമുള്ള നിലപാട് പരസ്യപ്പെടുത്തണം. ആര്‍എസ്എസിന്റെ ഇസ്ലാമിക പതിപ്പായ എന്‍ഡിഎഫിന്റെ വോട്ടും സ്വീകരിച്ചതായി സുധാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും കോണ്‍ഗ്രസ് നയമാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും പി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ യുഡിഎഫിന്റെ മുന്‍തൂക്കം കൊണ്ടല്ല താന്‍ ജയിച്ചതെന്നും ചില രാഷ്ട്രീയ സമവാക്യങ്ങള്‍ കാരണമാണ് ജയിക്കാനായതെന്നും സുധാകരന്‍ സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സിപിഐഎം വിരോധത്താല്‍ ബിജെപി-ആര്‍എസ്എസ് വോട്ടുകളും എന്‍ഡിഎഫ് വോട്ടും ലഭിച്ചിരുന്നതായും സുധാകരന്‍ പറയുകയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ കിട്ടാതെപോയിട്ടും കുറഞ്ഞവോട്ടിനേ താന്‍ തോറ്റുള്ളൂവെന്നും സുധാകരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top