അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി..!! വിശദീകരണം ചോദിച്ചപ്പോൾ പരിഹാസം

മോദിയെ പ്രശംസിച്ച  എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി. ഇത് സംബന്ധിച്ച് കെപിസിസി വാർത്താക്കുറിപ്പ് ഇറക്കി. ചില ചാനൽ ചർച്ചകളിലെ അഭിമുഖത്തിലെ പരാമർശങ്ങളും അബ്ദുള്ളക്കുട്ടിക്ക് തിരിച്ചടിയായി.

കോൺഗ്രസ്സ് പാർട്ടിയുടേയും പ്രവർത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങൾക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവർത്തിക്കുകയും ചെയ്തതിനും എ.പി.അബ്ദുള്ളകുട്ടിയോട് വിശദീകരണം ചോദിച്ചപ്പോൾ തന്റെ നിലപാടിൽ ഉറച്ചു നിന്നു കൊണ്ട് പരിഹാസപൂർവമായ മറുപടി നൽകുകയും ചെയ്തതിനാണ് പുറത്താക്കിയതെന്ന് കെപിസിസി വാർത്താക്കുറിപ്പിൽ പറയുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ അബ്ദുല്ലക്കുട്ടി അവഹേളിച്ചെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

കൂടാതെ പാർട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തിൽ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ തരത്തിൽ പ്രസ്താവനകൾ തുടരുകയും സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തുവെന്നും കുറിപ്പിൽ പറയുന്നു.

Top