കോൺഗ്രസ് ചിതറി ഇല്ലാതാകുന്നു..!! സോണിയ ഗാന്ധി ഇരുട്ടിൽ തപ്പുന്നു; നേതാക്കൾ തമ്മിൽ ചേരിപ്പോര് രൂക്ഷം

ആഭ്യന്തര പ്രശ്നങ്ങളിൽ വലയുന്ന കോൺഗ്രസിനെ ക്രമപ്പെടുത്താൻ കഴിയാതെ കുഴങ്ങുകയാണ് സോണിയ ഗാന്ധി. മധ്യപ്രദേശിലെ പ്രശ്നങ്ങളാണ് ഇപ്പോൾ പാർട്ടിയെ കൂടുതൽ വലയ്ക്കുന്നത്.  കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അധികാരത്തർക്കം അതിൻ്റെ കൊടുമുടിയിൽ നിൽക്കുന്നതായാണ് റിപ്പോർട്ട്.

രാജ്യത്താകെ ഏറ്റുവാങ്ങിയ തോൽവിയിൽ നിന്നും കരകയറാൻ കോൺഗ്രസിന് അത്യാവശ്യമായിരുന്നത് ഉറപ്പുള്ളൊരു നേതാവായിരുന്നു. രാഹുൽ ഗാന്ധിയുടെ പിന്മാറ്റം കോൺഗ്രസിനെ ആകെ ചിതറിപ്പിച്ചിരിക്കുകയാണ്. ഈ നാഥനില്ലാത്ത അവസ്ഥയിലാണ് ബിജെപി നേതൃത്വം പാർലമെൻ്റിൽ പല നിയമങ്ങളും പാസ്സാക്കി എടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

നിലവിൽ പ്രശ്ന പരിഹാരത്തിനായി എ.കെ. ആൻ്റണി അടക്കമുള്ളവരെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാര്യമായ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ കോൺഗ്രസ് അണികൾക്കുപോലുമില്ല. സോണിയ ഗാന്ധിക്ക് ഇനിയും കോൺഗ്രസിനെ താങ്ങി നിർത്താനുള്ള ശേഷിയില്ലെന്ന് ചിന്തിക്കുന്നവരും അണികളിലുണ്ട്.

Top