വ്യാജ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്ത് വിട്ടത് A’ ഗ്രൂപ്പും സുധീരപക്ഷവും ? പിന്നില്‍ ഗൂഡ ലക്ഷ്യം. ചെന്നിത്തലയുടെ മോഹത്തിന് തിരിച്ചടി ? ബൂസ്റ്റ് ചെയ്യാന്‍ മംഗളവും കൈരളിയും

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്ത് എന്ന് പറഞ്ഞ് ചില മാധ്യമങ്ങള്‍ പുറത്ത് വിട്ട ലിസ്റ്റ് വന്‍ ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്ന് സൂചന. കെ.പി.സി.സി.അങ്ങനെ ഒരു ലിസ്റ്റ് പുറത്ത് വിടാതിരിക്കെ ഇങ്ങെനെ ഒരു പട്ടിക പുറത്താക്കിയത് ഉമ്മന്‍ ചാണ്ടിയുടേയും എ ഗ്രൂപ്പിന്റേയും ആളുകളെ ജനത്തിനു മുന്നില്‍ അവതരിപ്പിക്കാനും ചര്‍ച്ചയാക്കാനുമുള്ള ഗൂഡ നീക്കമാണെന്നും ആരോപണം ഉയര്‍ന്നു. പട്ടികയില്‍ ഉള്ള 70% ആളുകളും ഉമ്മന്‍ ചാണ്ടിയുടേയും സുധീരന്റേയും ആളുകളെ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയാക്കി തിരുകി കയറ്റുക എന്ന തന്ത്രമാണ്.
സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കണം എന്ന തീരുമാനം വരെ മാറ്റി കണ്ണൂരില്‍ കെ.സുധാകരന്റെ പേരു മാത്രം വന്നു. സിറ്റിംഗ് എംഎല്‍എ ആയ അബ്ദുള്ളക്കുട്ടിയുടെ പേരുവരെ വന്നില്ല .ഇരിക്കൂറില്‍ ഇറക്കുമതിക്കാരായ എ ക്കാരുടെ പേരുകള്‍ മാത്രം .ആ OOMMAN CHANDY -SUDHEERANമണ്ഡലത്തില്‍ നിന്നുള്ള ഏക കെപിസിസി ജനറല്‍ സെക്രട്ടറിയായ സജീവ് ജോസഫിന്റെ പേര് ലിസ്റ്റില്‍ വരെ വരുത്താതിരുന്നത് എഗ്രൂപ്പ് താന്ത്രം ജനത്തിനിടയില്‍ ചര്‍ച്ച ആക്കുകയും ഒടുവില്‍ സിറ്റിംഗ് എംഎല്‍എ  മാര്‍ക്ക് സീറ്റ് എന്ന മാനദണ്ഡം വരുമ്പോള്‍ കെ.സുധാകരന്‍ പോലും ലിസ്റ്റില്‍ നിന്നും പുറത്താകും.
ഈ ലിസ്റ്റ് സമൂഹത്തില്‍ ചര്‍ച്ചയാക്കാനും ഉമ്മന്‍ ചാണ്ടിയുടേയും സുധീരന്റേയും പാര്‍ശ്വവര്‍ത്തികളെ മാത്രം തിരുകി കയറ്റാനും ഐ’ ഗ്രൂപ്പിനെ വിഴുങ്ങാനുള്ളതും മാത്രം.എഐസിസിയെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രപരമായ നീക്കം. ഉമ്മന്‍ ചാണ്ടിയുടെ ലേബലില്‍ വരുന്ന 30 മുതല്‍ 40 വരെ ശതമാനം ആളുകളേയും സുധീരന്റെ ലിസ്റ്റിലൂടെ ആന്റണിയും സുധീരനും കയറ്റുന്ന30 % മാനവും കൂടി പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം നേടിയെടുക്കാനുള്ള ഗൂഡ നീക്കം.
2011 ലേ പോലെ ഇത്തവണയും വിഘടിച്ചു നില്‍ക്കുന്ന ഐ ഗ്രൂപ്പിന് പാര്‍ട്ടിയില്‍ വെറും 30% കൊണ്ട് ഒതുങ്ങേണ്ടി വരും. നേതൃമാറ്റം കേന്ദ്രം ആവശ്യപ്പെട്ടാലും ഐ ഗ്രൂപ്പിനെ വികാരപരമായി കാണാതെ സ്വന്തം താല്‍പര്യം മാത്രം സംരക്ഷിക്കാന്‍ ചെന്നിത്തല ബാദ്ധ്യസ്തനാകുന്നു. സ്വന്തം ഗ്രൂപ്പില്‍ നില്‍ക്കുന്നവരെ സംരക്ഷിക്കുന്നില്ലാ എന്ന ആരോപണം ശരി വെക്കപ്പെടുന്നു. അല്ലെങ്കില്‍ സ്വന്തം ഗ്രൂപ്പിനെ വളര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിയും ആന്റണിയും നടത്തുന്ന ചടുല നീക്കത്തിനു മുന്നില്‍ പരാജിതനാകുന്ന ചെന്നിത്തലക്ക് മുഖ്യമന്ത്രി സ്ഥാനം വിദൂരമായ സ്വപ്നം മാത്രമായിരിക്കും.

 

കോണ്‍ഗ്രെസ്സ് സ്താനാര്‍ത്തി സാധ്യതാലിസ്റ്റെന്നു പറഞ്ഞ് മങ്ങളവും കൈരളിയും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വിട്ടലിസ്റ്റ് ഇതായിരുന്നു. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളും പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികളും:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദുമ: സി.കെ ശ്രീധരന്‍/കെ.പി കുഞ്ഞിക്കണ്ണന്‍/ബാലകൃഷ്ണന്‍/ടി. സിദ്ദഖ് കാഞ്ഞങ്ങാട്: ഖാദര്‍ മാങ്ങാട് തൃക്കരിപ്പൂര്‍: സജീവ് ജോസഫ് പയ്യന്നൂര്‍: എം.പി മുരളീധരന്‍ കല്യാശേരി: വി.എ നാരായണന്‍ ഇരിക്കൂര്‍: കെ.സി ജോസഫ്/സതീശന്‍ പാച്ചേനി/വി.എസ് ജോയ് കണ്ണൂര്‍: കെ. സുധാകരന്‍ ധര്‍മ്മടം: മമ്പറം ദിവാകരന്‍ തലശേരി: റിജില്‍ മാക്കുറ്റി/സജീവ് മാറോളി പേരാവൂര്‍: സണ്ണി ജോസഫ് മാനന്തവാടി (എസ്.ടി): പി.കെ ജയലക്ഷ്മി സുല്‍ത്താന്‍ ബത്തേരി (എസ്.ടി): ഐ.സി ബാലകൃഷ്ണന്‍ നാദാപുരം: വി.എം ചന്ദ്രന്‍/കെ.സി അബു കൊയിലാണ്ടി: കെ.പി അനില്‍കുമാര്‍ ബാലുശേരി (എസ്.സി): എ. ബലറാം. കോഴിക്കോട് നോര്‍ത്ത്: കെ.സി അബു/കെ.പി അനില്‍ കുമാര്‍ ബേപ്പൂര്‍: എം.പി ആദം മുല്‍സി നിലമ്പൂര്‍: വി.വി പ്രകാശന്‍/ആര്യാടന്‍ ഷൗക്കത്ത് വണ്ടൂര്‍ (എസ്.സി): എ.പി അനില്‍കുമാര്‍ തവനൂര്‍: മുഹമ്മദ് കുഞ്ഞി (തവനൂരിന് വേണ്ടി മുസ്ലീം ലീഗ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അന്തിമ പട്ടികയില്‍ മാറ്റം വരാനിടയുണ്ട്) പൊന്നാനി: പി.ടി അജയ്‌മോഹന്‍ തൃത്താല: വി.ടി ബല്‍റാം പട്ടാമ്പി: സി.പി മുഹമ്മദ് ഷൊര്‍ണൂര്‍: ശാന്താ ജയറാം ഒറ്റപ്പാലം: തങ്കപ്പന്‍ കോങ്ങാട് (എസ്.സി): പ്രൊഫ. കെ.എ തുളസി മലമ്പുഴ: സി. ചന്ദ്രന്‍ പാലക്കാട്: ഷാഫി പറമ്പില്‍ നെന്മാറ: രാമസ്വാമി/സി.വി ബാലചന്ദ്രന്‍ ചിറ്റൂര്‍: കെ. അച്യുതന്‍ ചേലക്കര (എസ്.സി): കെ.ബി ശശികുമാര്‍ മണലൂര്‍: വി.എം സുധീരന്‍/ടി.എന്‍ പ്രതാപന്‍ വടക്കാഞ്ചേരി: പി.എ മാധവന്‍/സി.ബി ഗീത/വി ബലറാം ഒല്ലൂര്‍: എം.പി വിന്‍സെന്റ്/ഡോ. മിജി ജസ്റ്റിന്‍ തൃശൂര്‍: പദ്മജ വേണുഗോപാല്‍ പുതുക്കാട്: വിന്‍സെന്റ് കാട്ടൂക്കാരന്‍ ചാലക്കുടി: പി.ടി തോമസ്/എം.പി ജാക്‌സണ്‍/കെ.ടി ബെന്നി കൊടുങ്ങല്ലൂര്‍: കെ.പി ധനപാലന്‍/അബ്ദുള്‍ സലാം പെരുമ്പാവൂര്‍: വി.ജെ പൗലോസ് ആലുവ: അന്‍വര്‍ സാദത്ത് പറവൂര്‍: വി.ഡി സതീശന്‍ അങ്കമാലി: എം.പി ജോസഫ്/അവനീഷ് കോയിക്കര വൈപ്പിന്‍: എം.വി പോള്‍/സുഭാഷ് കൊച്ചി: ഡൊമനിക് പ്രസന്റേഷന്‍/ലാലി വിന്‍സെന്റ്/ടോണി ചമ്മിണി തൃപ്പൂണിത്തുറ: കെ. ബാബു എറണാകുളം: ഹൈബി ഈഡന്‍ തൃക്കാക്കര: ബെന്നി ബെഹനാന്‍/പൗലോസ് കല്ലറയ്ക്കല്‍ കുന്നത്തുനാട് (എസ്.സി): വി.പി സജീന്ദ്രന്‍ മുവാറ്റുപുഴ: ജോസഫ് വാഴയ്ക്കന്‍ ദേവികുളം (എസ്.സി): എ.കെ മണി ഉടുമ്പന്‍ചോല: ഡീന്‍ കുര്യാക്കോസ് പീരുമേട്: ഇ.എം അഗസ്തി/റോയ് കെ. പൗലോസ്/പി.എ ജോസഫ് വൈക്കം (എസ്.സി): സതീഷ് കുമാര്‍ കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടി പൂഞ്ഞാര്‍: ടോമി കല്ലാനി അരൂര്‍: ഷാനി മോള്‍ ഉസ്മാന്‍/എം. ലിജു ആലപ്പുഴ: പി.ജെ മാത്യു/ജോണ്‍സണ്‍ ഏബ്രഹാം അമ്പലപ്പുഴ: എം.ലിജു/എ.എ ഷുക്കൂര്‍ ചേര്‍ത്തല: ഷാജി മോഹന്‍ ഹരിപ്പാട്: രമേശ് ചെന്നിത്തല കുട്ടനാട്: ജോണ്‍സണ്‍ ഏബ്രഹാം കായംകുളം: ജയപ്രകാശ് ചെങ്ങന്നൂര്‍: പി.സി വിഷ്ണുനാഥ്/എം. മുരളി/ശോഭന ജോര്‍ജ് റാന്നി: എബി കുര്യാക്കോസ്/റിങ്കു ചെറിയാന്‍ ആറന്‍മുള: കെ. ശിവദാസന്‍ നായര്‍/ഡോ. മാത്യു കുഴല്‍നാടന്‍ കോന്നി: അടൂര്‍ പ്രകാശ്/ഡോ. മാത്യു കുഴല്‍നാടന്‍ അടൂര്‍ എസ്.സി: പന്തളം പ്രതാപന്‍ കുന്നത്തുര്‍ (എസ്.സി): പി.കെ രവി ചടയമംഗലം: ഷാഹിദ കമാല്‍/എം.എം നസീര്‍ കുണ്ടറ: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊല്ലം: സൂരജ് രവി/മോഹന്‍ ശങ്കര്‍ പത്തനാപുരം: ബാബു ജോര്‍ജ്/ആര്‍ ചന്ദ്രശേഖരന്‍ വര്‍ക്കല: വര്‍ക്കല കഹാര്‍/പി.എം ബഷീര്‍ ആറ്റിങ്ങല്‍ (എസ്.സി): തങ്കമണി ദിവാകരന്‍/ലീന ചിറയിന്‍കീഴ് (എസ്.സി): പന്തളം സുധാകരന്‍/ഡോ.കെ.എസ് ഗോപകുമാര്‍ നെടുമങ്ങാട്: പാലോട് രവി വാമനപുരം: ശരത്ചന്ദ്രപ്രസാദ് കഴക്കൂട്ടം: എം.എ വാഹിദ് വട്ടിയൂര്‍ക്കാവ്: കെ. മുരളീധരന്‍ തിരുവനന്തപുരം: വി.എസ് ശിവകുമാര്‍ അരുവിക്കര: കെ.എസ് ശബരീനാഥന്‍ നെയ്യാറ്റിന്‍കര: വി.ഡി സെല്‍വരാജ് പാറശാല: നെയ്യാറ്റിന്‍കര സനല്‍ കാട്ടാക്കട: എന്‍. ശക്തന്‍ കോവളം: ജോര്‍ജ് മേഴ്‌സിയര്‍/എം. വിന്‍സന്റ്

Top