സര്‍ക്കാര്‍ രാജിയിലേക്കോ?…

കൊച്ചി:വിജിലന്‍സ് കോടതി ഉത്തരവ് വിരല്‍ചൂണ്ടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ രാജിയിലേക്ക് തന്നെ.സര്‍ക്കാരിന്റെ നായകന്‍ ഉമ്മന്‍ചാണ്ടിക്കെതിരായി ഇപ്പോള്‍ വന്ന കോടതി വിധി മേല്‍കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി രാജി ആവശ്യപ്പെടാം.ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍ രാജി വച്ച സമാന സാഹചര്യം തന്നെയാണ് സര്‍ക്കാരിന്റെ നായകനെ സംബന്ധിച്ചും ഇപ്പോള്‍ ഉള്ളത്.ബാര്‍ കോഴ കേസില്‍ ഇതേ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളും ഉത്തരവുകളും തന്നെയാണ് ബാബുവിന്റേയും മാണിയുടേയും പുറത്തേക്ക് പോകലിന് കാരണമായത്.മാണിക്കെതിരായി കടുത്ത പരാമര്‍ശം  കോടതി നടത്തിയപ്പോള്‍ അത് നീക്കികിട്ടാന്‍ ഹൈക്കോടതിയില്‍ പോയ സംസ്ഥാന സര്‍ക്കാരിന് അവിടേ നിന്നും കനത്ത പ്രഹരമേല്‍ക്കേണ്ടി വന്നിരുന്നു.ബാബുവിന്റെ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കയാണ്.സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള ഹര്‍ജി രണ്ട് ദിവസം മുന്‍പ് തന്നെ കോടതി തള്ളിയിരുന്നു.അന്നും സംസ്ഥാന സര്‍ക്കരിനെതിരെ ചില പരാമര്‍ശങ്ങള്‍ ഉണ്ടായി.ബാബുവിന്റെ രാജി ഇപ്പോഴും മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്ക് നല്‍കിയിട്ടില്ല.കോടതി വിധി വരാനാണ് ഉമ്മന്‍ചാണ്ടി ഇപ്പോഴും കാതിരിക്കുനത്.ഈ സാഹചര്യം നിലനില്ക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിക്കെതിരായി തന്നെ വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.ബാബുവിനും മാണിക്കും ഉള്ള ധാര്‍മ്മികത ഉമ്മന്‍ചാണ്ടി എന്ത് കൊണ്ട്ഇല്ല എന്ന ചോദ്യം രാഷ്ട്രീയ കേരളം ചോദിക്കും.
അപ്പോഴും എല്ലാറ്റിനും തെളിവ് വരട്ടെ എന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി.സര്‍ക്കാരിന്റെ വിജിലന്‍സ് തന്നെ എങ്ങിനെ സര്‍ക്കാരിലെ സായകനെതിരെ അന്വേഷണം നടത്തുമെന്ന ചോദ്യത്തിനും കോണ്‍ഗ്രസ്സ് നേതൃത്വം മറുപടി പറയേണ്ടതുണ്ട്.വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെട്ട് കഴിഞ്ഞെന്നാണ് വിവരം.മുകുള്‍ വാസ്‌നിക് ഇതിനകം തന്നെ ഉമ്മന്‍ചാണ്ടിയോട് റിപ്പോര്‍ട്ട് തേടിയതായും വാര്‍ത്തകളുണ്ട്.എന്തായാലും രാഷ്ട്രീയ കേരളം ഇനി ഉറ്റുനോക്കുന്നത് വിഎം സുധീരന്റെ നിലപാട് തന്നെയാണ്.

Top