മാണിയുടെ പേരു വെട്ടി പ്രതികാരം !ഇടതുമുന്നണി മാണിസാറിനെ വീണ്ടും വീണ്ടും വേട്ടയാടുന്നു .ജോസ് കെ മാണി മുന്നണി വിടും ?

ജോസ് കെ മാണി മുന്നണി വിടാൻ സാധ്യത .ഇടതുമുന്നണിയിൽ നിന്നും നിരന്തരമായ അപമാനം സഹിക്കാൻ കഴിയാതെ മുന്നണി വിടും അപ്പന്റെ പേര് വെട്ടിയും ഇടതുമുന്നണിയും വല്യേട്ടൻ ആയ സിപിഎമ്മും കേരളം ബഹുമാനിക്കുന്ന മാണിസാറിനെ വേട്ടയാടുമ്പോൾ ജോസ് കെ മാണിക്ക് ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയുന്നില്ല .അണികൾ കടുത്ത പ്രതിഷേധത്തിലാണ് . ഓരോ ദിവസം കൂടും തോറും ഇടതുമുന്നണിയിൽ നിന്നും അടുത്ത അവഗണയും അപമാനവും നിൽക്കുന്നു .സ്വന്തം പിതാവിനെ സിപിഎം നേതൃത്വം കൊടുക്കുന്ന ഇടതു സർക്കാർ കൊല്ലാനും അഴിമതിക്കാരനും എന്നും കോടതിയിൽ പറഞ്ഞു .മന്ത്രിസഭയിൽ നല്ല വകുപ്പുകൾ കൊടുത്തില്ല .

മന്ത്രി സ്ഥാനം ഒന്നിൽ ഒതുക്കി .അതും അപ്രസക്തമായ വകുപ്പ് മാത്രം കൊടുത്തു.ന്യുനപക്ഷം സ്‌കോളർഷിപ്പ് നയത്തിലും ജോസ് കെ മാണിയെ തള്ളി . ഒടുവിൽ നിയമസഭാ കേസ് പിൻവലിക്കാനുള്ള ഹർജിയിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ ‘മാണി സാർ അഴിമതിക്കാരൻ എന്നും വാദിച്ചു .മരിച്ചുപോയ മാണിസാറിനെ ഇത്രമാത്രം അവഹേളിച്ചിട്ടും പൊട്ടിക്കരയാൻ പോലും ആകാതെ വീർപ്പു മുട്ടി കഴിയുകയാണ് ജോസ് കെ മാണി .പാലായിൽ വോട്ടു ചോർന്നതും സിപിഎം വോട്ടു കുറഞ്ഞതും ജോസ് കെ മാണിയെ ടാർജറ്റ് ചെയ്തു തോൽപ്പിച്ചതാണ് എന്ന ആരോപണവും നിൽക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടുത്ത അവഗണനയും അപമാനവും ആണ് ജോസ് കെ മാണി വിഭാഗതൃത്തത്തിനു ഇടതുമുന്നണിയിൽ നിന്നും കിട്ടുന്നത് .ഇപ്പോൾ സ്വന്തം പിതാവിന്റെ പേരും വെട്ടപ്പെട്ടിരിക്കുകയാണ് .ഇടതു മുന്നണിയിൽ നിന്നും കിട്ടുന്ന കടുത്ത അപമാനത്തിൽ ജോയ്‌സ് കെ മാണി ഇടതു മുന്നണി വിടാൻ വരെ സാധ്യതുണ്ട്

ഇപ്പോൾ ഇതാ കൊച്ചിൻ യൂണിവേഴ്‍സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന കുസാറ്റിൽ നിന്നും കെ എം മാണി എന്ന നേതാവിനെ വെട്ടി ആട്ടിപ്പുറത്താക്കി . കുസാറ്റിൽ ബജറ്റ് സംബന്ധിയായ പഠനങ്ങൾക്കായി പ്രത്യേക സെന്റർ തുടങ്ങിയിരുന്നു . സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ട ധനമന്ത്രിയായ മാണിസാറിന്റെ പേരിൽ ആയിരുന്നു സെന്റർ .അവിടെ ബജറ്റുകളിലൂടെ ചരിത്രപുരുഷനായ ധനമന്ത്രിയുടെ പേരിൽ അതായത് കെ എം മാണിയുടെ പേരിൽ രാജ്യത്ത് ആദ്യമായി ഒരു സർവകലാശാലയിൽ ബജറ്റ് പഠന കേന്ദ്രം രൂപം കൊണ്ടു. ആ പേരാണിപ്പോൾ വെട്ടിയിരിക്കുന്നത് .നാളെ ജോസ് കെ മാണിയുടെ പാർട്ടിയുടെ പേരിൽ നിന്നും മാണിസാറിന്റെ പേരുവെട്ടുമോ ? രാജ്യത്തിന്റെ ഉപരാഷ്ട്രപതിയും സംസ്ഥാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെ ചേർന്നാണ് ഈ സെന്റർ സ്ഥാപിച്ചതും .അതാണിപ്പോൾ സിപിഎം കാർ ഭരിക്കുന്ന ഭരണം അറുത്ത് മാറ്റിയത് .

2015–16 ലെ സംസ്ഥാന ബജറ്റിൽ സെന്ററിന് കെട്ടിടം പണിയാനായി മൂന്നു കോടി രൂപധനമന്ത്രിയായിരുന്ന കെ.എം.മാണി നീക്കിവച്ചിരുന്നു . കുസാറ്റ് മെയിൻ ക്യാംപസിൽ കെട്ടിടം നിർമിക്കാനുള്ള ചുമതല ഏറ്റെടുത്തത് കേന്ദ്ര പൊതുമരാമത്തു വകുപ്പ് ആയിരുന്നു 2016 ജനുവരി 16ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് കെട്ടിടത്തിന് തറക്കല്ലിട്ടു. പക്ഷേ മന്ദിരം പൂർത്തിയായി ഉദ്ഘാടനം ചെയ്തപ്പോൾ കെ.എം.മാണി സെന്ററിൽ ‘കെ.എം.മാണി’ എന്ന പേര് അറുത്ത് മാറ്റി .അഴിമതിക്കാരനും എന്ന് നോട്ടു എന്നാൽ മെഷീൻ ഉണ്ട് എന്നും ആരോപണം ഉന്നയിച്ച സിപിഎം പാർട്ടിക്കാർക്ക് അപമാനം ആയതിനാൽ ആണോ മാണിയെ വെട്ടിയത് ? ചോദിക്കുമോ ജോസ് കെ മാണി

.നിർമാണം തീർന്നപ്പോൾ സംസ്ഥാനത്തു ഭരണം മാറി. പുതിയ 10 അംഗങ്ങളെ എൽഡിഎഫ് സർക്കാർ സിൻഡിക്കേറ്റിലേക്ക് നോമിനേറ്റ് ചെയ്തു. എംഎൽഎമാരായിരുന്ന എം.സ്വരാജ്, എൽദോ ഏബ്രഹാം എന്നിവർ ഉൾപ്പെട്ട സിൻഡിക്കേറ്റിൽ ഇടതുപക്ഷത്തിന് മേൽക്കൈ ലഭിച്ചു.സിപിഎം നിയന്ത്രണത്തിൽ വന്ന സിൻഡിക്കേറ്റിന്റേതായിരുന്നു കെ.എം.മാണിയുടെ പേര് ഉപേക്ഷിക്കാനുള്ള തീരുമാനം. അങ്ങനെ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്ത, കെ.എം.മാണി ബജറ്റിൽ ഫണ്ട് അനുവദിച്ചു കെട്ടിടം പണിത സെന്റർ കെ.എം.മാണിയെ വെട്ടി മാറ്റി ! മാണിയില്ലാതെ വെറും ‘സെന്റർ ഫോർ ബജറ്റ് സ്റ്റഡീസാ’യി.
ഉളുപ്പുണ്ടോ ജോസ് കെ മാണീ ഇനിയും ഈ ഭാരം ചുമന്ന് ഇടതുമുന്നണിയിൽ തുടരണമോ ?

കടുത്ത അവഗണനയും പേറി ഇനിയും ഈ മുന്നണിയിൽ തുടരാൻ ജോസ് കെ മാണിക് കഴിയുമോ ?ബജറ്റ് പഠനകേന്ദ്രത്തിൽനിന്ന് കെ.എം.മാണിയുടെ പേര് അറുത്ത് മാറ്റിയത് എന്തിന് ? അഴിമതിക്കാരനും എന്നാ ലേബൽ ഉറപ്പിക്കാനോ ?∙ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്ത സ്ഥാപനത്തിന്റെ പേര് മാറ്റിയത് ശരിയാണോ എന്ന് ചോദിക്കാൻ പോലും ജോസ് കെ മാണിക്ക് ധര്യം ഇല്ലേ ?

കെ.എം.മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഉദ്ഘാടന ചടങ്ങിൽ അന്ന് എംപിയായിരുന്ന ജോസ് കെ.മാണിയും എംഎൽഎ റോഷി അഗസ്റ്റിനും പങ്കെടുത്തിരുന്നു .അന്നത്തെ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേന്ദ്രമന്ത്രി ശശി തരൂർ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എന്നിവർ കർണാടക ഗവർണർ എച്ച്. ആർ. ഭരദ്വാജ് . അന്നത്തെ കേന്ദ്രമന്ത്രി ശശിതരൂർ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്, മന്ത്രിമാർ, എംഎൽഎമാർ, ഡിജിപി, ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ മേധാവികൾ, പതിനാലാം ധനകാര്യ കമ്മിഷൻ അംഗം ഡോ. എം. ഗോവിന്ദറാവു, കുസാറ്റ് വൈസ് ചാൻസലർ ഡോ. രാമചന്ദ്രൻ തെക്കേടത്ത്, സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു .

 

Top