ഫ്രാങ്കോയെ കാണാന്‍ മാണി ജയിലില്‍

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ കേരള കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കെ.എം മാണി സന്ദര്‍ശിച്ചു. പാലായിലെ സബ് ജയിലില്‍ എത്തിയാണ് മാണി സന്ദര്‍ശിച്ചത്. കാരാഗ്രഹത്തില്‍ കഴിയുന്ന വൈദികരെ സന്ദര്‍ശിക്കുന്നത് സുവിശേഷ ശുശ്രൂഷയെന്ന നിലയ്ക്കാണ് ജയിലില്‍ പോയതെന്ന് മാണി പറഞ്ഞു. നേരത്തെ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും ഫ്രാങ്കോയെ നേരിട്ടെത്തി ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

Top