ബാര്‍കോഴ കേസില്‍ മാണിയെ കുടുക്കിയത് കോണ്‍ഗ്രസ് തന്നെ; ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തല; കേരള കോണ്‍ഗ്രസ് അന്വേണ റിപ്പോര്‍ട്ട് പുറത്ത്

kk-mani

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുടുക്കിയത് കോണ്‍ഗ്രസ് തന്നെയാണെന്ന് കേരള കോണ്‍ഗ്രസ് അന്വേണ റിപ്പോര്‍ട്ട് പുറത്ത്. രമേശ് ചെന്നിത്തലയാണ് ഇതിന്റെ മുഖ്യസൂത്രധാരന്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

71 പേജുളള അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മാണിയെ നീക്കുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.എഫ് തോമസ് എംഎല്‍എ അധ്യക്ഷനായുളള സമിതിയാണ് ബാര്‍കോഴയിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തിയത്. 2016 മാര്‍ച്ച് 31ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ഇതിന്റെ ആമുഖത്തില്‍ തന്നെ കേരള കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ വിട്ടുപോയവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉടനീളമുളളത്.

Top