വേദിയിലിരുത്തി പാരപണിഞ്ഞ് കാനം; എകെജിയെ പുകഴ്ത്തി മാണി; അവസാനം കൈകൊടുത്തു പിരിഞ്ഞു

തൃശൂര്‍: കെഎം മാണിക്ക് പരോക്ഷമായി പാരപണിഞ്ഞ് കാനം രാജേന്ദ്രന്റെ പ്രസംഗം. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാനം. രാജേന്ദ്രന്‍. എല്‍ഡിഎഫിനു നിലവില്‍ ഒരു ദൗര്‍ബല്യവുമില്ല. ആരും സെല്‍ഫ്‌ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ എല്‍ഡിഎഫ് അല്ലാതെ അരുമില്ലെന്നു ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മാത്രമേ വോട്ടു കൂടിയുള്ളൂ. മറ്റു പാര്‍ട്ടികള്‍ക്കെല്ലാം വോട്ടു കുറഞ്ഞു. കേരളത്തിലെ തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് മെച്ചപ്പെട്ട വിജയം കരസ്ഥമാക്കുന്നു. ഇതെല്ലാം കാണിക്കുന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയത്തെ ജനം അംഗീകരിക്കുന്നു എന്നാണ്. വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇടതുമുന്നണിക്കു വലിയ സാധ്യതയുണ്ട്. മുഖ്യധാരാ ഇടതുപാര്‍ട്ടികളില്‍ സിപിഎമ്മും സിപിഐയും മാത്രമാണ് ഒരുമിച്ചു നില്‍ക്കുന്നത്. കുറുക്കുവഴിയില്‍ ഇടതുമുന്നണി ശക്തിപ്പെടില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം മനുഷ്യന്റെ മോചനം ഇടതുപക്ഷം ലക്ഷ്യമാക്കണമെന്നും കാനം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, എ.കെ.ജിയെ അനുസ്മരിച്ചും കേരളം കണ്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളെ പുകഴ്ത്തിയും നേതാവുമായ കെ.എം. മാണി. ആദ്യം കണ്ടില്ലെന്ന് നടിച്ച മാണിയെ പിന്നീട് ഹസ്തദാനം നല്‍കിയാണ് കാനം വേദിവിട്ടത്. വേദിയിലിരുത്തി പാരപണിഞ്ഞത് പിന്നീട് ഇരുവരും മറന്നത്‌പോലെയാണ്.

മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ ആയിരുന്നു മാണിയുടെ പ്രസംഗം. സ്വദേശി വത്കരണത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതേ സമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെയെണ്ണം 40 ലക്ഷം കടന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളിലൂടെ 36,000 കോടി രൂപയാണ് കേളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top