കെഎം മാണി പാര്‍ട്ടി പിളര്‍ത്തുമോ? ശരിക്കും മാണിയുടെ പ്രശ്‌നം എന്താണ്? മാണിയെ ഒപ്പം കൂട്ടാന്‍ സിപിഎം നീക്കം

km-mani

തിരുവനന്തപുരം: കെഎം മാണിയുടെ ഉറച്ച നിലപാട് കേരള കോണ്‍ഗ്രസിനെ തലവേദനയാക്കുന്നു. മാണി വിചാരിച്ചാല്‍ പാര്‍ട്ടി പിളര്‍ത്താന്‍ സാധിക്കുമോ? പിന്നെന്തിനാണ് മാണിയുടെ കാലുപിടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നത്. അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ഒരിക്കലും നടക്കില്ല.

പിജെ ജോസഫും മാണിക്കൊപ്പം ഉറച്ചു നില്‍ക്കാനാണ് തീരുമാനം. ബിജെപിയിലേക്ക് പോകാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി മാണി ഇരിക്കും. ഇതിന് കേരളാ കോണ്‍ഗ്രസിലെ മുഴവന്‍ എംഎല്‍എമാരും സമ്മതം അറിയിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയ നീക്കത്തെ പ്രതീക്ഷയോടെയാണ് ഇടതുപക്ഷവും കാണുന്നത്. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ കെഎം മാണിയെ ഒപ്പം കൂട്ടാനാണ് സിപിഐ(എം) നീക്കവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.ജെ. ജോസഫിന് കടുത്ത തീരുമാനങ്ങളോട് വിമുഖതയുണ്ടെങ്കിലും പാര്‍ട്ടി പിളര്‍ത്താന്‍ അദ്ദേഹം ഒരുക്കമല്ല. പ്രത്യേക ബ്ലോക്കായി നില്‍ക്കുന്നതിന് പാര്‍ട്ടിയുടെ ആകെ പിന്തുണ ഉറപ്പിക്കാന്‍ മാണിക്കായിട്ടുണ്ട്. ഇത് അടുത്ത രാഷ്ട്രീയനീക്കം സംബന്ധിച്ച സാധ്യതകള്‍ തുറക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കേരളാ കോണ്‍ഗ്രസ് തീരുമാനം ഉറപ്പിച്ചുവെന്നാണ് എല്ലാവരും കരുതുന്നു. ഈ സാഹചര്യത്തെ പരമാവധി മുതലെടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കും. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാണിയെ സഖ്യകക്ഷിയാക്കാനാകും ബിജെപിയുടെ ശ്രമം. ഉടന്‍ നടന്നില്ലെങ്കിലും മാണി ബിജെപി പക്ഷത്ത് വരുമെന്ന് തന്നെയാണ് എന്‍ഡിഎ നേതാക്കളുടെ കണക്ക് കൂട്ടല്‍.

അതിനിടെ കെ.എം.മാണിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് നേതാക്കളുമായി പങ്കുവച്ചു. സമവായ സാധ്യതകളോട് ഏതാണ്ട് മുഖംതിരിച്ച് ചരല്‍ക്കുന്ന് ക്യാമ്പ് കഴിയട്ടെയെന്ന നിലപാടാണ് മാണി സ്വീകരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. ധ്യാനത്തിനുപോയ മാണി നേതാക്കള്‍ക്ക് ബന്ധപ്പെടാനുള്ള വഴികള്‍ മനഃപൂര്‍വം അടയ്ക്കുകയായിരുന്നുവെന്നും നേതാക്കള്‍ കരുതുന്നു. ബാര്‍ കോഴയില്‍ ഗുഡാലോചന നടത്തിയത് കോണ്‍ഗ്രസുകാരാണ്. ഇതിന് നേതൃത്വം നല്‍കിയത് രമേശ് ചെന്നിത്തലയാണെന്ന ഉറപ്പ നിലപാടിലാണ് കെഎം മാണി. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കില്ലെന്നും മാണി ആവര്‍ത്തിക്കുന്നു. ഇതാണ് അനുനയ ചര്‍ച്ചകള്‍ നടക്കില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസിനെ എത്തിക്കുന്നത്.

യു.ഡി.എഫ്. വിട്ട് പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. കൃത്യമായ ആവശ്യം കേരളാ കോണ്‍ഗ്രസ് ഉന്നയിക്കാത്തത് പ്രശ്നപരിഹാരം സങ്കീര്‍ണമാക്കുന്നു. നിലവില്‍ പ്രശ്നപരിഹാരസാധ്യത കുറവായതിനാല്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലും ഉണ്ടാകില്ല. അനുനയത്തിനുള്ള സാധ്യതകള്‍ തേടുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറല്ല. അതിനിടെ മാണി ബിജെപിയിലേക്ക് പോകില്ലെന്നാണ് സൂചന. ഇതിനുള്ള സാധ്യതകളെല്ലാം അടയുകയാണ്. കേരള രാഷ്ട്രീയത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നത് ദോഷം ചെയ്യുമെന്നാണ് മാണിയുടെ വിലയിരുത്തല്‍. എന്നാല്‍ ്നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന മാണി എല്ലാ രാഷ്ട്രീയ സാധ്യതയും ഭാവിക്കായി തേടുകയും ചെയ്യും.

ബാര്‍ കേസ് കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന ആരോപണം കോണ്‍ഗ്രസ് ഖണ്ഡിക്കുകയാണ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ തന്നെയാണ് ബാര്‍ കേസില്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. മാണിയെ യു.ഡി.എഫില്‍ തളച്ചിടാനായിരുന്നു ബാര്‍ കേസ് എന്നതും രമേശിന് മുഖ്യമന്ത്രിയാകാന്‍ കൂട്ടുനില്‍ക്കാഞ്ഞതിലുള്ള വിരോധമാണ് ഈ കേസിന് കാരണമെന്നുമുള്ള ആരോപണങ്ങള്‍ വൈരുദ്ധ്യമാണ്. കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ മുഖ്യമന്ത്രിയാകാന്‍ പറ്റില്ലെന്നിരിക്കെ രമേശ്, മാണിയെ പിണക്കുമോയെന്ന ചോദ്യവും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു.

അതിനിടെ കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ ചില പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അതുകൊണ്ടു മാത്രം കെ.എം. മാണി മുന്നണി വിട്ടു പോകുമെന്ന് കരുതുന്നില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണിയില്‍ അവര്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണ്. ചരല്‍കുന്നില്‍ നടക്കുന്ന സംസ്ഥാന ക്യാമ്പ് കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസും യുഡിഎഫ് നേതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതുവരെ കാത്തിരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചത്. കഴമ്പുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു. മുസ്ലിം ലീഗും അതുവരെ അനുനയ നീക്കങ്ങള്‍ക്കില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

അതിനിടെ മാണിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റിനെ ഇടപെടീക്കാന്‍ നീക്കം സജീവമാണ്. ചരല്‍ക്കുന്ന് സമ്മേളനത്തിനു മുമ്പ് ഹൈക്കമാന്റ് കെ.എം.മാണിയുമായി സംസാരിക്കണമെന്നാണ് കേരളത്തിലെ നേതാക്കളുടെ ആവശ്യം. ഏതു വിധേയനേയും മാണിയെ യുഡിഎഫില്‍ നിലനിര്‍ത്താനുള്ള നീക്കമാണ് കെപിസിസിയുടെ ഭാഗത്തുനിന്നും നീക്കം നടത്തുന്നത്. യുഡിഎഫിന്‍ നിന്നം വിട്ടു നില്‍ക്കാനുള്ള കേരളകോണ്‍ഗ്രസിന്റെ നീക്കം യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് വരെ ആവശ്യപ്പെടാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തില്‍ മാണിയും കൂട്ടരും എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും, ഏ.കെ. ആന്റണിയും ഇടപെട്ടിട്ടും മാണി അനുനയനത്തിന്റെ പാതയിലല്ല. അതിനാല്‍ പ്രശ്ന പരിഹാരത്തിന് അടിയന്തിരമായി ഹൈക്കമാന്റിനെ ഇടപെടീക്കണമെന്നാണ് ആവശ്യം.

Top