മാണിയുടെ ഈ തീരുമാനം മുമ്പെടുത്തിരുന്നെങ്കില്‍ യുഡിഎഫ് ഇപ്പോഴും അധികാരത്തിലിരുന്നേനെയെന്ന് ഷിബു ബേബിജോണ്‍

shibu-against-liquor-policy

തിരുവനന്തപുരം: വിവാദങ്ങള്‍ ഉണ്ടാക്കി യുഡിഎഫിനെ നാണംകെടുത്തി തറപറ്റിച്ച് അവസാനം കെഎം മാണി ഇറങ്ങി പോയി. ഈ തീരുമാനം മുമ്പെടുത്തിരുന്നെങ്കില്‍ യുഡിഎഫ് ഇപ്പോഴും അധികാരത്തിലിരുന്നേനെയെന്ന് ഷിബു ബേബിജോണ്‍ പരിഹസിക്കുന്നു.

എന്റെ മാണി സാറെ, ഈ തീരുമാനം ഒരു മൂന്ന് മാസം മുമ്പ് ഒന്ന് എടുത്തുകൂടായിരുന്നോ, എങ്കില്‍ ഐക്യ ജനാധിപത്യ മുന്നണി ഇപ്പോള്‍ അധികാരത്തില്‍ ഇരുന്നേനെ. ധാര്‍മികത, തുറന്ന പുസ്തകം, കറ കളഞ്ഞ ജീവിതം, പിന്നില്‍ നിന്ന്, മുന്നില്‍ നിന്ന് കുത്തുകള്‍, എല്ലാം ഇപ്പോള്‍ പാഴായി പോയില്ലേ എന്നാണ് ഫേസ്ബുക് പോസ്റ്റിലൂടെ ഷിബു ബേബി ജോണിന്റെ പരിഹാസം.

Top