ജോസ് കെ മാണിയെ തളക്കാൻ പി.സി.തോമസ് .കേരള കോൺഗ്രസ് ജോസഫിനൊപ്പം ലയിപ്പിക്കാൻ നീക്കം

കോട്ടയം :ജോസ് കെ മാണി കേരളം കോൺഗ്രസിനെ തളക്കാൻ കരുനീക്കവുമായി പിസി തോമസും പിജെ ജോസഫ്ഉം .ഇരു പാർട്ടികളും തമ്മിൽ ലയിക്കാനുള്ള നീക്കം ശക്തമായി .കേരള കോണ്‍ഗ്രസ് പി. ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും ഉടൻ തന്നെ ലയിച്ച് ഒന്നായേക്കും. രണ്ടു പാര്‍ട്ടികളും ഒന്നായാല്‍ പി.സി. തോമസി… എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത് .ലയിച്ച് ഒരു പാര്‍ട്ടിയാകുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമുണ്ടെന്നാണ് സൂചന. ലയനത്തില്‍ താത്പര്യമുണ്ടെങ്കിലും അക്കാര്യത്തില്‍ ചര്‍ച്ചകള്‍ കാര്യമായി നടന്നിരുന്നില്ല

ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചർച്ച നടന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളും മുന്നോട്ടു വച്ചിട്ടുള്ള ധാരണകളെ അടിസ്ഥാനമാക്കിയാകും ലയനത്തിലേയ്ക്കെത്തുക എന്നാണ് അറിയുന്നത്. ലയനം നടക്കുകയാണെങ്കിൽ പി.ജെ.ജോസഫ് പാർട്ടി ചെയർമാനാകും. മറ്റു പദവികൾ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്ന പ്രശ്നത്തിനും പരിഹാരമാകുമെന്നാണു കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വർഷങ്ങളായി എൻഡിഎയിൽ പി.സി.തോമസ് വിഭാഗത്തിനു നേരിട്ട അവഗണനയുടെ പശ്ചാത്തലത്തിലാണു മുന്നണി വിട്ടു കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിനൊപ്പം ചേരുന്നതു പരിഗണിക്കുന്നത്. സീറ്റു ലഭിക്കാത്തതും മുന്നണി വിടുന്നതിന് ആക്കംകൂട്ടി. എൻഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു പി.സി.തോമസ്. എന്നാൽ അവഗണന നേരിട്ടു മുന്നണിയിൽ തുടരില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പി.സി.തോമസ് മത്സരിച്ചെങ്കിലും ബിജെപി വേണ്ടപോലെ പിന്തുണച്ചില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു സ്വാധീനമുള്ള മേഖലകളിലെ ബിജെപി സ്ഥാനാർഥികളുടെ വിജയത്തിനു പിന്നിൽ തന്റെ പാർട്ടിയാണെന്ന വാദവും തോമസ് ഉയർത്തുന്നു.

നിലവിലെ കേരളം കോൺഗ്രസുകളിൽ ജോസ് കെ മാണിയാണ് അതിശക്തൻ .ഇടതുമുന്നണിയിൽ എത്തിയ ജോസ് കെ മാണി അവിടെ സ്റ്റാർ ആണ് .ഇടതുഭരണത്തിൽ നിർണായക മന്ത്രി സ്ഥാനങ്ങളും കരസ്ഥമാക്കും . കേരള കോൺഗ്രസ് കോടതിവിധികളിൽ പാർട്ടിയും സ്ഥാനവും ചിഹ്നവും ജോസ് കെ മാണി സ്വന്തമാക്കി. ജോസ് കെ മാണിയോട് പൊരുതി രണ്ടില ചിഹ്നം നഷ്ടമായ പിജെ ജോസഫ് വീണ്ടും കുരുക്കുകളിലേക്ക്. ഇത്തവണ മത്സരിക്കാന്‍ ചിഹ്നമേ ഇല്ലാത്ത പ്രതിസന്ധിയിലാണ് ജോസഫ്. പത്ത് സീറ്റ് അടിച്ചെടുത്ത് കരുത്തനായ ജോസഫ് പക്ഷേ വോട്ട് ഏത് ചിഹ്നത്തിനായി അപേക്ഷിക്കുമെന്ന് ഇനി സസ്‌പെന്‍സാണ്. അദ്ദേഹത്തിന്റെ ചെണ്ട ചിഹ്നം എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കില്ല. അതിനും കാരണമുണ്ട്. ജോസഫ് ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കാനാണ് ഒരുങ്ങുന്നത്

ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിജെ ജോസഫിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിയതിന് എതിരെ പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളി. ഇതോടെ ജോസ് കെ മാണി അടക്കമുളള കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കാം. കേരള കോണ്‍ഗ്രസ് എം കെഎം മാണിയുടെ മരണ ശേഷം പിളര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ചിഹ്നത്തെ ചൊല്ലിയുളള തര്‍ക്കം കോടതി കയറിയത്.

കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച് ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം തങ്ങളാണ് എന്ന് അവകാശപ്പെട്ടാണ് പിജെ ജോസഫ് ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ച് കൊണ്ടുളളതായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി.

തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. ജോസഫ് വിഭാഗം നേതാവ് പിസി കുര്യാക്കോസ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി തളളുകയായിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ ആയിരുന്ന കെ എം മാണിയുടെ മരണത്തോടെയാണ് പാര്‍ട്ടിയില്‍ പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുളള അധികാര തര്‍ക്കം ഉടലെടുത്തത്. പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതോടെ തര്‍ക്കം രൂക്ഷമായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുളള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവിലാണ് പാര്‍ട്ടി പിളര്‍ത്തി ജോസ് കെ മാണി ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്നത്.

Top