സംസ്ഥാനത്ത് ശക്തമായ ഇടതു തരംഗം.ആദ്യം പറഞ്ഞത് ഡെയിലി ഇന്ത്യൻ ഹെറാൾഡ്.ഇടതു പക്ഷത്തിന് 103 മുതൽ115 സീറ്റ് വരെ.അത് 120 വരെയും ആകാം.കോൺഗ്രസിനേക്കാൾ വലിയ കക്ഷി മുസ്ലിംലീഗ് മാറും.ഞങ്ങൾ ആദ്യം പറഞ്ഞു മറ്റുള്ളവർ പിന്നീട് പറഞ്ഞു.

കൊച്ചി: തിരഞ്ഞെടുപ്പിന് രണ്ട് നാൾ ബാക്കി നിൽക്കേ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെ തിരഞ്ഞെടുപ്പ് സർവ്വേ ആയ ഫോക്കസ് കേരള -2021 ന്റെ ഫൈനൽ സർവ്വേയും വന്നു. രാഷ്ട്രീയ കേരളത്തിലെ ചെറുതും വലുതമായ എല്ലാ ചലനങ്ങളേയും സംഭവ വികാസങ്ങളെയും ആഴത്തിൽ വിലയിരുത്തിയും കേരളത്തിലെ 14 ജില്ലകളും താണ്ടി 140 നിയോജക മണ്ഡലത്തിന്റെയും രാഷ്ട്രീയ, സാമുദായിക, പ്രാദേശിക, ഭൂമി ശാസ്ത്ര പ്രത്യേകതകളെ മുഴുവൻ വിശകലനം ചെയ്ത് എല്ല തലത്തിലും നിന്ന് ജനാഭിപ്രായം ശേഖരിച്ചു കൊണ്ട് ഡെയ്ലി ഇന്ത്യൻ ഹെറാൾഡിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം രാഷ്ട്രീയ വിചിന്തകൻ കൂടിയായ ജിതേഷ് ഏവി വളരെ ആധികാരികമായി തയ്യാറാക്കിയ റിപ്പോർട്ടായിരുന്നു അത്.നീണ്ട കാലത്തെ പ്രയത്നം ഒരോ ജില്ലകൾ കഴിയുമ്പോഴും അതാതു സമയം ആ റിപ്പോർട്ടുകൾ ഞങ്ങൾ ഞങ്ങളുടെ പ്രേക്ഷകരിൽ എത്തിച്ചത് . 17ഭാഗങ്ങളാക്കി കൊണ്ടായിരുന്നു.

തിരഞ്ഞെട്പ്പ് ഫലത്തിന് രണ്ടു നാൾ ബാക്കി നിൽക്കുന്ന സമയം ഇന്ത്യ ടുഡേ മൈ എക്സിസ് സർവേ ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമെന്ന ഖ്യാതിയുള്ള അഞ്ചോളം വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ സർവേകൾ മുഴുവൻ ഏറെ സാദൃശ്യപ്പെടുന്നത് ഡെയ്ലി ഇന്ത്യൻ ഹെറാൾഡിന്റെ ഫോക്കസ് കേരള – 2021ഉം ആയിട്ടാണ്. ഈ ഏജൻസികളെല്ലാം പറയുന്നതിനും എത്രയോ മുൻപ് ഇതേ സർവ്വേ ജനങ്ങളിലെത്തിക്കാൻ സാധിച്ചത് ഞങ്ങൾക്കാണ് എന്നത് അഭിമാനകരമായ വസ്തുതയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില ഏജൻസികൾ നടത്തിയ സർവ്വേ ഫലം കാണുമ്പോൾ നേരത്തെ ഫോക്കസ് കേരളക്ക് വേണ്ടി ശ്രീ ജിതേഷ് ഏവി തയ്യാറാക്കിയതിന്റെ നേർ പകർപ്പാണോ പുതിയത് എന്നു പറഞ്ഞു വന്ന എക്സിറ്റ് പോൾ എന്നു വരെ തോന്നിപ്പിക്കുന്നു. അത്രമേൽ സാദൃശ്യമാണ് ഞങ്ങളുടെ സർവ്വേയും മറ്റ് ഏജൻസികളുടെ സർവ്വേയും തമ്മിൽ ഉള്ളത്.

ALSO READ : കേരളത്തിൽ ഇടത് തരംഗം !എൽഡിഎഫ് 103 മുതൽ 115 സീറ്റ് വരെ നേടും.40 ൽ താഴെ സീറ്റിൽ യുഡിഎഫ് തകർന്നടിയും. തുടർഭരണം എന്ന ചരിത്ര വിജയം നേടാൻ പിണറായി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് 50% പേർ പിണറായി വിജനെയും , 25% പേർ ശൈലജ ടീച്ചറെയും 15% ശതമാനം ഉമ്മൻചാണ്ടിയെയും പിന്തുണച്ചു.

നാല്പത്തി ആറായിരത്തിൽ അധികം പേർ ഞങ്ങളുടെ ഫൈനൽ സർവ്വേ റിപ്പോർട്ട് ഷേർ ചെയ്തു എന്നതു തന്നെ ഒരു ഒൺലൈൻ പത്ര മാധ്യമത്തിനെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ കാര്യമാണ്. മറ്റാരും കാണുന്നതിന് മുൻപ് എത്രയും നേരത്തെ ഇത്തരം വാർത്തകൾ കണ്ടെത്തുക എന്നതും ആ വാർത്തയുടെയും അതിന്റെ വിശ്വാസ്യതയുടെയും അകകാമ്പ് അല്പം പോലും ചോരാതെ ജനസമക്ഷം എത്തിക്കു എന്നതുമാണ് മികച്ച മാധ്യമ ധർമ്മം. അതു ഞങ്ങൾ പാലിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് പ്രേക്ഷകരിലെ ആ വലിയ സഹകരണം.

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ മാധ്യമ രംഗത്തെ കുലപതികളുടെ വേഗതയേക്കാൾ അതേ കാര്യം ഞങ്ങൾ എത്രയോ ദിവസങ്ങൾക്ക് മുൻപ് പ്രസിദ്ധികരിക്കാൻ സാദ്ധ്യമായി എന്നതും ആദ്യമായി അത്തരം ഒരു റിപ്പോർട്ട് പുറത്തുവിട്ടൻ ഡെയ്ലി ഇന്ത്യൻ ഹെറാൾഡ്ന് ആണ് സാധിച്ചത് എന്നതും തന്നെയാണ് ഞങ്ങളെ വ്യത്യസ്തമാക്കുന്നത്. ഈ വേളയിൽ ഞങ്ങളെ പിന്തുണച്ച് വളർത്തി വലുതാക്കിയ മുഴുവൻ പ്രേക്ഷകരേയും നന്ദി യോടെ ഒർമ്മിക്കുന്നു

Top