93സീറ്റിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ്.ഒപ്പത്തിനൊപ്പമെന്ന് യുഡിഎഫ്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മണ്ഡലങ്ങൾ നിർണായകം.

തിരുവനന്തപുരം:കേരളത്തിൽ പിണറായി വിജയൻ ഭരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ . നൽകുന്ന 2016 ലേതിനേക്കാൾ 2 സീറ്റ് അധികം പിടിച്ച് ഭരണതുടർച്ച നേടുമെന്നാണ് എൽഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. യുഡിഎഫ്, ബിജെപി ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ കടന്നുകയറാനായെന്ന് മുന്നണി വിലയിരുത്തുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അത്രയും ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന നിലപാടിലായിരുന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പോടെ പ്രതീക്ഷ ഉയർന്ന നിലയിലാണ്.

ആകെയുള്ള 20 മണ്ഡലങ്ങളിൽ 19 ലും വിജയിച്ച് കൊണ്ടായിരുന്നു യുഡിഎഫ് തരംഗം തീർത്തത്. തൊട്ട് പിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ലോക്സഭ തരംഗം ആവർത്തിക്കുമെന്ന പ്രതീക്ഷ പുലർത്തിയെ യുഡിഎഫിനെ ഞെട്ടിച്ച് സംസ്ഥാനത്ത് ഒട്ടുക്കെ ഇടത് തരംഗം ആഞ്ഞടിച്ചു. 101 മണ്ഡലങ്ങളിലും മുന്നേറ്റം നേടി കൊണ്ടായിരുന്നു ഇടതുപക്ഷത്തിന്റെ വിജയം.അതായത് 2016 നേക്കാൾ 10 മണ്ഡലങ്ങൾ അധികം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെക്കൻ കേരളത്തിൽ തലസ്ഥാനത്തും കൊല്ലത്തും വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാനാകുമെന്നാണ് മുന്നണിയുടെ കണക്ക് കൂട്ടൽ.ദേശീയ രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന തിരുവനന്തപുരത്തെ നേമത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിക്കാനാകും. . മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം കുറഞ്ഞത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന് നേതാക്കൾ പറയുന്നു.

നേമത്ത് ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചു. കോൺഗ്രസ് 35000ത്തിലധികം വോട്ട് ലഭിക്കില്ല, നേതൃത്വം പറയുന്നു. ഇത്തവണ മണ്ഡലത്തിൽ എസ്ഡിപിഐ വോട്ടുകൾ എൽഡിഎഫിനാണ് നൽകിയതെന്ന് പാർട്ടി നേതൃത്വം വെളിപ്പെടുത്തിയിരുന്നു.

ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്തുണയെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല പറഞ്ഞത്. പതിനായിരത്തിലധികം വോട്ടുകൾ പതിനായിരത്തിലധികം വോട്ടുകളാണ് മണ്ഡലത്തിൽ അവർക്ക് ഉള്ളത്. മാത്രമല്ല കഴക്കൂട്ടത്തും എസ്ഡിപിഐ വോട്ടുകൾ എൽഡിഎഫിനാണ് ലഭിച്ചത്. മണ്ഡലത്തിൽ 5000-10000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിജയിക്കാനാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. 35,000 വോട്ടുകൾ മാത്രം തിരുവനന്തപുരം സെൻട്രലിൽ അട്ടിമറി വിജയം നേടിയേക്കുമെന്നും എൽഡിഎഫ് കണക്കാക്കുന്നു. ഇവിടെ ബിജെപിക്ക് പരമാവധി 35,000 വോട്ടുകൾ മാത്രമാകും ലഭിച്ചേക്കുകയെന്ന് വിലയിരുത്തുന്നു. ജില്ലയിൽ ആകെ ആറ് മണ്ഡലങ്ങൾ ലഭിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.

ആലപ്പുഴയിലും കൊല്ലത്തും കഴിഞ്ഞ തവണ സംസ്ഥാനത്ത് അട്ടിമറി വിജയം നേടാനായ ആലപ്പുഴയിലും കൊല്ലത്തും വിജയത്തുടർച്ച ലഭിക്കും. ആലപ്പുഴയിൽ 8 ഉം കൊല്ലത്ത് ആകെയുള്ള 11 മണ്ഡലങ്ങളിലുമായിരുന്നു എൽഡിഎഫിന് വിജയിക്കാനായത്. അതേസമം ഇത്തവണ ഇരു ജില്ലകളിലും അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. 5 വീതം മണ്ഡലങ്ങൾ രണ്ട് ജില്ലകളിലും അഞ്ച് വീതം മണ്ഡലങ്ങളിൽ ജയിക്കാനാകുമെന്ന കണക്ക് കൂട്ടലും യുഡിഎഫിന് ഉണ്ട്. കേരള കോൺഗ്രസ് എം മുന്നണിയിലെത്തിയത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തതിന് സമാനമായ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് എൽഡിഎഫ് കരുതുന്നു.

എറണാകുളത്ത് ട്വിന്റി ട്വന്റിയാകും വിജയ പരാജയങ്ങൾ തിരുമാനിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മുൻകൈ ആവർത്തിക്കാനാകും എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ 12 സീറ്റുകൾ നേടിയ ജില്ലയിൽ ഇത്തവണ ഒരു സീറ്റ് നഷ്ടമായേക്കും എന്ന് എൽഡിഎഫ് വിലയിരുത്തുന്നുണ്ട്. ജില്ലയിൽ 11 സീറ്റ് നേടി കഴിഞ്ഞ തവണത്തേതിലും നില മെച്ചപ്പെടുത്താമെന്നാണു യുഡിഎഫ് കണക്കുകൂട്ടൽ. നിലവിൽ 9 സീറ്റാണ് യുഡിഎഫിന്. എൽഡിഎഫ് ജയിച്ച കോതമംഗലം, മൂവാറ്റുപുഴ സീറ്റുകൾ പിടിച്ചെടുക്കുന്നതിനൊപ്പം സിറ്റിങ് സീറ്റുകൾ നിലനിർത്താമെന്നും കരുതുന്നു. സിറ്റിങ് സീറ്റുകളായ കോതമംഗലം, മൂവാറ്റുപുഴ, കൊച്ചി, വൈപ്പിൻ, തൃപ്പൂണിത്തുറ എന്നിവയ്ക്കൊപ്പം കളമശേരി, കുന്നത്തുനാട് എന്നിവ കൂടി എൽഡിഎഫ് പ്രതീക്ഷിക്കുന്നു. തൃപ്പൂണിത്തുറയിൽ 60,000 വോട്ടാണു ബിജെപി പ്രതീക്ഷ. വിജയിക്കാമെന്നാണു കണക്കുകൂട്ടൽ.

വയനാട്ടിൽ തത്സ്ഥിതി തുടർന്നേക്കുമെന്നും വിലയിരുത്തുന്നു. നിലവിൽ 2 മണ്ഡലങ്ങളാണ് എൽഡിഎഫിന്റെ കൈയ്യിലുളളത്. മലപ്പുറത്ത് ആകെയുള്ള 16ൽ 12 മണ്ഡലങ്ങളിലാണ് 2016 ൽ യുഡിഎഫ് വിജയിച്ചത്. ഇത് ഉയർത്താനകുമെന്ന് യുഡിഎഫ് ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും 8 സീറ്റുകൾ വരെയാണ് എൽഡിഎഫ് പ്രതീക്ഷ.

കോഴിക്കോട് വടകരയും കൊടുവള്ളിയും ഉറപ്പായും നഷ്ടമാകുമെന്നാണ് താഴെ തട്ടിലുള്ള വികാരം. കഴിഞ്ഞ തവണ 13 ൽ 11 ഉം നേടാൻ കഴിഞ്ഞെങ്കിലും ഇത്തവണ പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നേരിട്ടത്.

കണ്ണൂരിൽ ഇക്കുറിയും വലിയ അത്ഭുതങ്ങൾ ഒുന്നും ഉണ്ടാകില്ലെന്ന് എൽഡിഎഫ് ഉറപ്പിക്കുന്നു. കയ്യിലുള്ള ഇരിക്കൂർ, പേരാവൂർ, അഴീക്കോട് സീറ്റുകൾക്കു പുറമേ, കണ്ണൂരും കൂത്തുപറമ്പും കൂടി യുഡിഎഫ് പ്രതീക്ഷിക്കുന്നു.പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ധർമടം, മട്ടന്നൂർ, തലശ്ശേരി മണ്ഡലങ്ങൾ എൽഡിഎഫ് ഉറപ്പിക്കുന്നു. അഴീക്കോട്ട് ഇരുമുന്നണികൾക്കും 50 – 50 സാധ്യതയാണ്. ധർമടത്തു രണ്ടാം സ്ഥാനത്തു വരുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.


ബത്തേരിയിൽ ഉറപ്പും കൽപറ്റയിലും മാനന്തവാടിയിലും മുൻതൂക്കവും യുഡി എഫ് വിലയിരുത്തുന്നു. എന്നാൽ കൽപറ്റയും മാനന്തവാടിയും ഉറപ്പായും നിലനിർത്തുമെന്നാണ് എൽഡിഎഫ് കമ്മിറ്റികൾ നേതൃത്വത്തിനു നൽകിയ റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൽപറ്റയിൽ രാഹുൽ ഗാന്ധി നേടിയ 63,754 വോട്ട് ഭൂരിപക്ഷമാണ് കോൺഗ്രസിലെ ടി.സിദ്ദീഖിന്റെ പ്രതീക്ഷ. നാട്ടുകാരനായ സ്ഥാനാർഥി എന്ന വികാരം എം.വി. ശ്രേയാംസ്കുമാറിനെ തുണയ്ക്കുമെന്ന് എൽഡിഎഫ് കരുതുന്നു.മാനന്തവാടിയിൽ തുടക്കത്തിൽ എൽഡിഎഫിനു ലഭിച്ച മുൻതൂക്കം രാഹുലിന്റെ വരവോടെ മാറിയെന്നു യുഡിഎഫ് അവകാശപ്പെടുന്നു. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമാണ് ആശങ്കയെന്ന് എൽഡിഎഫ്.

കാസർഗോഡ് 3 സീറ്റുകളിൽ വിജയിക്കാമെന്നാണ് പ്രതീക്ഷ,.മഞ്ചേശ്വരത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു.2016ലെ എൽഡിഎഫ് 3, യുഡിഎഫ് 2 എന്ന നില തുടരാൻ സാധ്യത. അതേസമയം, ഉദുമയിൽ യുഡിഎഫും കെ.സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് എൻഡിഎയും വിജയപ്രതീക്ഷയിലാണ്. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ശക്തമായ മത്സരമാണ് യുഡിഎഫ് കാഴ്ചവച്ചതെങ്കിലും എൽഡിഎഫിനു പരാജയഭീതി ഇല്ല.

ഇത്തവണ വൻ ഭൂരിപക്ഷം നേടില്ലേങ്കിലും അധികാരം പിടിക്കാനാകുമെന്ന വിലയിരുത്തലിലായിരുന്നു തിരഞ്ഞെടുപ്പിന് മുൻപ് വരെ എൽഡിഎഫ് ക്യമ്പ്. അതേസമയം അവസാന ലാപ്പിൽ ഒപ്പത്തിനൊപ്പം എത്താനായെന്ന പ്രതീക്ഷ യുഡിഎഫ് പങ്കുവെച്ചു. അതേസമയം തിരഞ്ഞെടുപ്പോടെ ചിത്രം പാടെ മാറിയിരിക്കുകയാണെന്നാണ് ഇപ്പോൾ മുന്നണികൾ പറയുന്നത്. ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ പോളിംഗിലെ ഏറ്റകുറച്ചിലുകളാണ് മുന്നണികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്നത്. എന്നാൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ 2 സീറ്റുകൾ അധികം പിടിച്ച് അധികാര തുടർച്ച നേടുമെന്നാണ് എൽഡിഎഫ് പറയുന്നത്. വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങൾ ഇങ്ങനെയാണ്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ടുള്ള അട്ടിമറി വിജയമായിരുന്നു ഇടതുപക്ഷം നേടിയത്. 91 സീറ്റുകൾ എൽഡിഎഫിന് ലഭിച്ചപ്പോൾ യുഡിഎഫ് വെറും 47 സീറ്റുകളിൽ ഒതുങ്ങി. ബിജെപി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഞെട്ടിച്ച് വൻ തിരിച്ച് വരവായിരുന്നു സംസ്ഥാനത്ത് യുഡിഎഫ് കാഴ്ച വെച്ചത്.

യുഡിഎഫ് 75–80 സീറ്റ് കണക്കുകൂട്ടുന്നു; എൺപതിൽ കുറയില്ലെന്ന് എൽഡിഎഫും. ഒപ്പത്തിനൊപ്പം മത്സരത്തിൽ ചെറിയ മാർജിനോടെ ഒരു മുന്നണി ഭരണം പിടിക്കുമെന്ന നിരീക്ഷണമാണ് ഉയർന്നു നിൽക്കുന്നത്.കോൺഗ്രസ് 40 – 50 സീറ്റിന് ഇടയിൽ പ്രതീക്ഷിക്കുന്നു; ലീഗ് 20 സീറ്റ് വരെയും. മറ്റു ഘടകകക്ഷികൾ 8 –10 സീറ്റ് നേടാം. ഒരു ട്രെൻഡ് രൂപപ്പെട്ടാൽ ഇനിയും മുന്നേറുമെന്നു പ്രതീക്ഷയുണ്ട്.ചില സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക സിപിഎമ്മിനും സിപിഐക്കും ഉണ്ട്. മധ്യകേരളത്തിൽ കേരള കോൺഗ്രസിന്റെ വരവുൾപ്പെടെയുള്ള ഘടകങ്ങൾ കാരണം പുതിയ കുറച്ചു സീറ്റുകൾ കിട്ടും.

കോൺഗ്രസ് ഒപ്പത്തിനൊപ്പമെത്തിയതു വിചാരിക്കാത്ത കാര്യമല്ലെന്നു സിപിഎം നേതാക്കൾ പറഞ്ഞു. എൻഎസ്എസ് പരസ്യ നിലപാടെടുത്തു കരയോഗങ്ങൾ വഴി നിർദേശങ്ങൾ കൈമാറുന്നതു മനസ്സിലാക്കി പ്രതിരോധം തീർത്തെന്നും പറയുന്നു.ബിജെപി വലിയ മുന്നേറ്റം കൈവരിക്കുമെന്നു മുന്നണികൾ കരുതുന്നില്ല. അതേസമയം, സ്വാധീന മണ്ഡലങ്ങളിൽ അവർ നേടുന്ന വോട്ട് ആശങ്കയോടെ വീക്ഷിക്കുന്നു.

Top