ഇരിക്കൂറുകാർ ആവേശത്തിലാണ്!.അഡ്വ.സജീവ് ജോസഫിനെ നെഞ്ചോട് ചേർത്ത് കുടിയേറ്റ ജനത !

കണ്ണൂർ :കേരളത്തിലെ 140 മണ്ഡലങ്ങളിൽ യുഡിഎഫിന്റെ ഏറ്റവും ഉറച്ച സീറ്റാണ് ഇരിക്കൂർ .അവിടെ ഇത്തവണ നാട്ടുകാരനായ സ്ഥാനാർഥി എത്തിയതിൽ കുടിയേറ്ററാ ജനത വലിയ ആവേശത്തിലാണ് .സാധാ കര്‍ഷക കുടുബത്തിലെ ഊരകം തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആവേശത്തോടെ സ്വീകരിച്ചിരിക്കയാണ് സജീവ് ജോസഫ് എന്ന ഉളിക്കൽ സ്വദേശിയെ .ചെറുപ്പം മുതൽ കോൺഗ്രസിനെ നെഞ്ചിലേറ്റി പ്രസ്ഥാനത്തിൽ കറുത്തതായ യുവപ്രതിഭ .നിയമ ബിരുദധാരി .എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ ഏവരെയും സ്വീകരിക്കുന്ന വ്യക്തി . അവഗണിക്കപ്പെട്ടപ്പോഴും ചേർന്നു നിൽക്കാനുള്ള രാഷ്ട്രീയം തുറന്നു കാണിക്കുന്ന വ്യക്തി .

രാഷ്ട്രീയ എതിരാളികൾ കുത്തിനോവിക്കുമ്പോഴും വിട്ടുനിൽക്കാതിരിക്കാനുള്ള രാഷ്ട്രീയം പ്രചരിപ്പിക്കുന്നവൻ .മണ്ഡലത്തിലെ ഇടതുപക്ഷ രാഷ്ട്രീയക്കാരും രണ്ട് കയ്യും കൊണ്ട് സജീവിന്റെ സ്വീകരിക്കുന്നു എന്ന പ്രത്യേകതയാണ് മണ്ഡലത്തിലെ പുതിയ വിവരം .അതെ കുടിയേറ്റ ജനത ആവേശത്തിൽ തന്നെയാണ് .തങ്ങളിൽ ഒരാൾ ഇനി കേരള നിയമസഭയിൽ തങ്ങളുടെ ആവശ്യങ്ങൾക്കായി ശബ്ദ്ദം ഉയർത്തും എന്ന ആവേശത്തിലാണ് .അഭിമാനത്തോടെ മണ്ഡലം സജീവിന്റെ സ്വീകരിച്ചിരിക്കയാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ഷക കുടുബത്തിലെ കടുത്ത ദാരിദ്രത്തില്‍ ബാല്യകാലം നിന്ന് പൊരുതി നേടിയ ജീവിത വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സജീവ് ജോസഫ് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ ഇരിക്കൂറില്‍ ജനവിധി തേടുന്നത്. സംശുദ്ധ രാഷ്ട്രീയത്തിന്് നാടിന്റെയും നാട്ടുകാരുടെയും ഉറച്ച പിന്തുണകൂടിയാകുമ്പോള്‍ ഇരിക്കൂരിനുവേണ്ടി നിയമസഭയിലുയരുന്ന ശബ്ദം നമ്മുടെ നാട്ടുകാരന്റെയാകും.

കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകൾ ചേർന്ന ഇരിക്കൂർ മണ്ഡലം, കണ്ണൂർ ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്നു. തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ, ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ എന്നീ പഞ്ചായത്തുകളും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയും ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം. 1982 മുതൽ കോൺഗ്രസിലെ കെ.സി. ജോസഫ്‌ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇടതുപക്ഷത്ത് നിന്ന് കേരളം കോൺഗ്രസ് മാണി ഗ്രുപ്പ് ആണ് ഇവിടെ മത്സരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കോൺഗ്രസിൻറെ ഒരു സുരക്ഷിത സീറ്റായാണ് ഇരിക്കൂർ അറിയപ്പെടുന്നത്. 1957ൽ സി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന ടി.സി. നാരായണൻ നമ്പ്യാർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടർന്ന് ഒരു തവണകൂടി അദ്ദേഹം അവിടെ നിന്നും ജയിച്ചു.

ഇ.കെ. നായനാർ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ പ്രമുഖർ ഇരിക്കൂറിൽ നിന്നും ജയിച്ച ചരിത്രമുണ്ട്. 1982ൽ കെ. സി. ജോസഫ് എത്തിയത് മുതൽ കോൺഗ്രസ്സിന് ആ മണ്ഡലത്തിൽ നിന്നും വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കേണ്ടി വന്നിട്ടില്ല. എട്ട് തവണ കെ.സി ജോസഫ് ഇരിക്കൂറിൽ നിന്നും വിജയിച്ചു. 60% ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമാണ് ഇരിക്കൂർ.

കെ. സി. ജോസഫ് ഇത്തവണ സ്വയം മാറി പോയപ്പോൾ മണ്ഡലത്തിൽ മറ്റൊരു പേര് കോൺഗ്രസിനോ ദേശീയ നേതൃത്തത്തിനോ ചിന്തിക്കാൻ ആവില്ലായിരുന്നു കഴിഞ്ഞ രണ്ട് തവണയും ഇരിക്കൂറും പേരാവൂരും സീറ്റ് അവസാനം വരെ ലിസ്റ്റിൽ ഉണ്ടായിരുന്നിട്ടും, നീക്കം ചെയ്തപ്പോഴും യാതൊരു എതിർ ശബ്ദവും ഉയർത്താതെ പ്രസ്ഥാനത്തെ വളർത്താൻ ഓടി നടന്ന സജീവനല്ലാതെ മറ്റാർക്കും സീറ്റ് കൊടുക്കാൻ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ചിന്തിക്കാൻ പോലും ആവില്ലായുന്നു.രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ആവില്ലായിരുന്നു .അവരായിരുന്നു അവസാനം സജീവിന്റെ പേര് രണ്ട് തവണയും ഇരിക്കൂറിൽ നിർദേശിച്ചിരുന്നത് .പാർട്ടി ഏല്പിച്ചുകൊടുക്കുന്ന ഏതു ജോലിയും നൂറിൽ നൂറു ശതമാനം കൃത്യതയോടെ ചെയ്തുതീർക്കുന്ന സജീവ് ജോസഫിൻറെ കഴിവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മനസിലാക്കിയിട്ടുള്ളതാണ് .കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനും സജീവല്ലാതെ മറ്റൊരു പേര് നിര്ദേശിക്കാനോ ചിന്തിക്കാനോ ആവില്ലായിരുന്നു .

2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയുടെ ചുമതല അടക്കം വഹിച്ച അഡ്വ. സജീവ് ജോസഫ് എ. ഐ. സി. സി യുടെയും കെ പി സി സി യുടെയും വിവിധ സംസ്ഥാനങ്ങളിലെ ഉൾപ്പാർട്ടി തിരഞ്ഞെടുപ്പുകളും, പൊതുതിരഞ്ഞെടുപ്പുകളുമടക്കം നേരിടാൻ പാർട്ടി സ്ഥിരം ചുമതല ഏൽപ്പിക്കാറുള്ള പ്രതിഭാ ശാലിയാണ്. ഏറ്റവുമൊടുവിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിലെ ശ്രദ്ധാകേന്ദ്രം ‘ലിസണിഗും’,തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തലിന് ജില്ലകളിൽ സഞ്ചരിച്ച് അദ്ദേഹം നേതൃത്വം കൊടുത്ത ‘പാസ്സ്’ അടക്കം അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തവയാണ്.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ സീറ്റ്‌ അർഹതക്കുള്ള അംഗീകാരമായി അഡ്വ. സജീവ് ജോസഫിന് നൽകാൻ അണികളും, നേതൃത്വവും, ഹൈക്കമാന്റും തീരുമാനമെടുത്തെങ്കിലും മാറ്റപ്പെട്ടപ്പോൾ വിനയവിധേയനായി വിട്ടുവീഴ്ച്ച ചെയ്ത് ‘പ്രസ്ഥാനമാണ് ജീവൻ’ എന്ന് പ്രഖ്യാപിച്ച അഡ്വ. സജീവ് ജോസഫിനെ ആരും മറക്കാനിടയില്ല.അതിനാൽ തന്നെ ഇപ്പോൾ നാടിനെ സ്വന്തം സജീവിനെ സ്വന്തം മകനായി ,സഹോദരനായി ,സഹപ്രവർത്തകനായി മണ്ഡലത്തിലെ എല്ലാ തുറയിലും ഉള്ള കുടിയേറ്റ ജനത നെഞ്ചോട് ചേർത്തിരിക്കയാണ് .മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ആവേശത്തോടെ രംഗത്തിറങ്ങിയിരിക്കയാണ് .ഇനി ഭൂരിപക്ഷം എത്ര എന്നുമാത്രമേ അറിയേണ്ടതുള്ളൂ .

Top